പാലാ നഗരസഭ സംവരണ വാർഡ് പുനർനിർണയം ചെയ്യാൻ ഹൈകോടതി ഉത്തരവ്

ആറാംവാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചത്​ റദ്ദാക്കി പാലാ: പാലാ നഗരസഭയിലെ ആറാംവാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി. 26 വാർഡുള്ള നഗരസഭയിലെ പുരുമലകുന്ന് വാർഡ് മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ച കൊല്ലം റീജനൽ നഗരകാര്യ ജോയൻറ്​ ഡയറക്ടറുടെ 30.9.'20ലെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡുകൾ നിശ്ചയിച്ച് ഉത്തരവിറക്കിയത്‌. നഗരസഭയിലെ പുലിമലക്കുന്ന് ആറാംവാർഡ് 2010, 2015 വർഷങ്ങളിലും സംവരണ വാർഡായിരുന്നു. മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചതിനെതിരെ കേരള കോൺഗ്രസ്​-എം പാലാ നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ഹൈകോടതി ഉത്തരവ്. രണ്ടുപ്രാവശ്യം സംവരണ വാർഡായിരുന്ന നഗരസഭയിലെ 12ാം വാർഡ് ജനറലാക്കുകയും ആറാംവാർഡ് സംവരണ വാർഡായി നിലനിർത്തുകയും ചെയ്​തത്​ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് നടപ്പാകുന്നതോടെ നഗരസഭയിലെ ആറ്​, 12 വാർഡുകൾ ജനറൽ വാർഡായി നിലനിർത്തി മറ്റ് ജനറൽ, സംവരണ വാർഡുകൾ വീണ്ടും പുനർനിർണയം ചെയ്യപ്പെടും. അഭിഭാഷകരായ പി. ദീപക്, ജയ് ജോർജ് എന്നിവർ ഹരജിക്കാരനുവേണ്ടി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.