മി​േസാറം ഗവര്‍ണര്‍ എന്‍.എസ്.എസ് ആസ്ഥാനത്തും ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തും സന്ദര്‍ശനം നടത്തി

ചങ്ങനാശ്ശേരി: മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തും ചങ്ങനാശ്ശേരി ആര്‍ച് ബിഷപ്സ്​ ഹൗസിലും ബുധനാഴ്ച സന്ദര്‍ശനം നടത്തി. ഗവര്‍ണര്‍ പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും സന്ദര്‍ശിക്കുന്നത്. രാവിലെ 10 ഒാടെ പെരുന്ന എന്‍.എസ്.എസ് ഹെഡ് ഒാഫിസില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചശേഷം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചങ്ങനാശ്ശേരി അരമനയില്‍ എത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തെയും സന്ദര്‍ശിച്ചു. 11ഒാടെ അദ്ദേഹം തിരുവല്ലയിലേക്ക് യാത്ര തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.