സിമൻറ് വിലവർധന തടയാൻ നടപടിവേണമെന്ന് വ്യാപാരികൾ

ഈരാറ്റുപേട്ട: ലോക്ഡൗൺ ഇളവുകളിൽ നിർമാണ മേഖല സജീവമാകുന്നതിനിടെ കമ്പനികൾ സിമൻറിന് വിലകൂട്ടി പകൽകൊള്ള നടത്തുന്നതിനെതിരെ നടപടിവേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തദ്ദേശീയ തൊഴിലാളികളുടെ അഭാവം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സിമൻറ്​ വില കൂട്ടിയുള്ള കമ്പനികളുടെ ഇരുട്ടടി. എ ഗ്രേഡ് സിമൻറുകൾക്ക് ബാഗ് ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തേണ്ട പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറും വിലകൂട്ടി. വിലകൂട്ടി കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയിൽ ചെറുകിട കെട്ടിട നിർമാണം നിലച്ച മട്ടാണ്. ലോക്ഡൗണിന് മുമ്പ് പ്രമുഖ ബ്രാൻഡുകളുടെ സിമൻറ്​ ബാഗി​ൻെറ മാർക്കറ്റ് വില 300രൂപ മുതൽ 340 രൂപ വരെയായിരുന്നു. ലോക്ഡൗണിന്​ ശേഷം 390 രൂപ മുതൽ 430 വരെയാണ് വില. അന്യായമായ സിമൻറ്​ വില വർധന പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഈരാറ്റുപേട്ടയിലെ സിമൻറ്​ വ്യാപാരികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.