കുട്ടികളുടെ ആശുപത്രിയില്‍ പാര്‍ക്ക് നിര്‍മാണം ഉദ്ഘാടനം നാളെ

കോട്ടയം: മെഡിക്കല്‍ കോളജിനു സമീപത്തെ കുട്ടികളുടെ ആശുപത്രിയില്‍ മിയാമി പാര്‍ക്കും സെന്‍സറിങ്​ ഗാര്‍ഡനും ഒരുക്കുന്നു. ഇവിടെ ചികിത്സക്കെത്തുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്താണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. കുട്ടികള്‍ക്ക് പ്രകൃതിയുമായി അടുപ്പമുണ്ടാക്കുന്നതിനുവേണ്ടി ഒരേക്കര്‍ സ്ഥലത്ത് പൂമരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും നട്ടുവളര്‍ത്തും. ഗന്ധമുള്ള പൂക്കള്‍ ഉണ്ടാകുന്ന പാല, നാരകം, ചെമ്പകം തുടങ്ങിയവക്കായിരിക്കും മുന്‍ഗണന. ചെറിയ മുളങ്കാടുകളും ശലഭോദ്യാനവും ഉണ്ടാകും. ഇവക്കിടയില്‍ പ്രത്യേക നടപ്പാതകളും വിശ്രമസ്ഥലങ്ങളും നിര്‍മിക്കും. ആഴമില്ലാത്ത കുളം, മൃഗങ്ങളുടെ ശില്‍പങ്ങള്‍, ഊഞ്ഞാല്‍, മറ്റ് വിനോദോപാധികള്‍ തുടങ്ങിയവ പാര്‍ക്കിനെ ആകര്‍ഷകമാക്കും. ജനകീയാസൂത്രണ ഫണ്ട് വിനിയോഗിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണോദ്ഘാടനം നവംബര്‍ ഒന്നിനു രാവിലെ 10.30ന് അഡ്വ. കെ.സുരേഷ്കുറുപ്പ് എം.എല്‍.എ. നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സജി തടത്തില്‍ അധ്യക്ഷതവഹിക്കും. km 2 leed കോട്ടയത്ത് 367പേര്‍ക്കു കൂടി കോവിഡ് കോട്ടയം: ജില്ലയില്‍ 367 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 192 പുരുഷന്മാരും 145 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1007 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 23080 പേര്‍ കോവിഡ് ബാധിതരായി. 17404 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19429 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: ചങ്ങനാശ്ശേരി, കോട്ടയം -34 ചിറക്കടവ്- 14 വാഴപ്പള്ളി, തലയാഴം, കുറിച്ചി-13 ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കരൂര്‍-12 ഈരാറ്റുപേട്ട, അയ്മനം-10 ടി.വി പുരം, പായിപ്പാട് -9 പാമ്പാടി -8 തിടനാട്, നെടുംകുന്നം, വെച്ചൂര്‍ -7 വൈക്കം, പാറത്തോട്, മീനടം, കങ്ങഴ, കുമരകം, വിജയപുരം -6 തീക്കോയി, മറവന്തുരുത്ത്, ഉദയനാപുരം, മാഞ്ഞൂര്‍, പൂഞ്ഞാര്‍ തെക്കേക്കര -5 കൂരോപ്പട, ചെമ്പ്, തിരുവാര്‍പ്പ്, മീനച്ചില്‍ - 4 വെള്ളാവൂര്‍, തലയോലപ്പറമ്പ്, വെള്ളൂര്‍, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, പനച്ചിക്കാട്, മണര്‍കാട്, പുതുപ്പള്ളി, ഭരണങ്ങാനം, രാമപുരം, പൂഞ്ഞാര്‍ 3 കാണക്കാരി, വാഴൂര്‍, കുറവിലങ്ങാട്, പാലാ, തലനാട്, കടുത്തുരുത്തി, മരങ്ങാട്ടുപ്പിള്ളി, മേലുകാവ്, ആര്‍പ്പൂക്കര -2 വാകത്താനം, വെളിയന്നൂര്‍, മുത്തോലി, മുളക്കുളം, എലിക്കുളം, മുണ്ടക്കയം, കറുകച്ചാല്‍, തൃക്കൊടിത്താനം, മൂന്നിലവ്, പള്ളിക്കത്തോട്, തലപ്പലം, ഉഴവൂര്‍, ഞീഴൂര്‍, എരുമേലി, മാടപ്പള്ളി - 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.