സര്‍ക്കാറി​െൻറ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല -ജോസ് കെ. മാണി

സര്‍ക്കാറി​ൻെറ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല -ജോസ് കെ. മാണി കോട്ടയം: വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിൻെറ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി എം.പി. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതി​ൻെറ ജാള്യം മറക്കാനും തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാറിൻെറ ജനക്ഷേമ പദ്ധതികളില്‍നിന്ന്​ ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. വിവിധ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനും രാഷ്​ട്രീയ പ്രതിയോഗികളെ കേസില്‍പ്പെടുത്താനും കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കു​െന്നന്ന ആരോപണം സോണിയ ഗാന്ധിതന്നെ ഉന്നയിച്ചതാണ്. എന്നാല്‍, കേരളത്തില്‍ ഇതൊന്നും ബാധകമ​െല്ലന്ന പ്രതിപക്ഷ നിലപാട് രാഷ്​ട്രീയ ദുഷ്​ടലാക്കാണെന്നും ജോസ് കെ. മാണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.