സാമ്പത്തിക സംവരണം സാമൂഹിക സമത്വത്തിലേക്ക് നയിക്കും -അഡ്വ. ബിജു ഉമ്മന്‍

കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റ് സംവരണം ഒന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് 10% സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് മുന്നാക്ക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജോലി സംവരണം നല്‍കുന്നത് സാമൂഹിക സമത്വത്തിലേക്കുള്ള സഞ്ചാരം വേഗത്തിലാക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ പുറപ്പെടുവിക്കണമെന്നും അഡ്വ. ബിജു ഉമ്മന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.