യു.ഡി.എഫ് നയം ഇരട്ടത്താപ്പ് -ജോസ് കെ. മാണി

കോട്ടയം: സാമ്പത്തികസംവരണത്തെ അനുകൂലിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന്​ ജോസ് കെ. മാണി. ഇക്കാര്യത്തിൽ യു.ഡി.എഫ് സ്വീകരിക്കുന്ന നയം ഇരട്ടത്താപ്പാണെന്നും അദ്ദേഹം പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. പാര്‍ലമൻെറില്‍ ഈ ബില്ലിനെ കോണ്‍ഗ്രസ്​ പിന്തുണക്കുകയായിരുന്നു. നിലവില്‍ സംവരണം ലഭിക്കുന്ന ഒരുവിഭാഗത്തി​ൻെറയും അവകാശങ്ങളെ ഇത് ഹനിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വ്യക്തമാക്കിയിട്ടു​ണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.