കെ.ആർ. നാരായണൻ ജന്മശതാബ്​ദി ആഘോഷങ്ങൾക്ക്​ തുടക്കമായി

പാലാ: കെ.ആർ. നാരായണൻ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ മുൻ രാഷ്​ട്രപതി കെ.ആർ. നാരായണ​ൻെറ ഒരുവർഷം നീളുന്ന ജന്മശതാബ്​ദി ആഘോഷങ്ങൾക്ക്​ തുടക്കമായി. ഇതി​ൻെറ ഭാഗമായി തയാറാക്കിയ ലോഗോ മോൻസ് ജോസഫ് എം.എൽ.എ പുറത്തിറക്കി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി സാബു എബ്രാഹം, ബേബി സൈമൺ, അനൂപ് ചെറിയാൻ എന്നിവർ സംസാരിച്ചു. പെരുന്താനത്തെ കെ.ആർ. നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്മൃതിമണ്ഡപം നവീകരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഷേർളി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ദിവാകരൻ, മെംബർ മോളി ലൂക്ക, പഞ്ചായത്ത് മെംബർ പി.എൽ. എബ്രാഹം, ഫൗണ്ടേഷൻ ഭാരവാഹികളായ എബി ജെ. ജോസ്, ഡോ. സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, കെ.ആർ. നാരായണ​ൻെറ ബന്ധുക്കളായ സീതാലക്ഷ്മി, വാസുക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജന്മശതാബ്​ദി ആഘോഷങ്ങളുടെ ഭാഗമായി കർഷകരെ സഹായിക്കുന്നതിന്​ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ ഫാം ഫ്രൻഡ്​ എന്ന പേരിൽ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ബുധനാഴ്​ച പാലായിൽ മാണി സി. കാപ്പൻ എം.എൽ.എ പുറത്തിറക്കും. ഫൗണ്ടേഷൻ ഭാരവാഹിയായ തൊമ്മൻ ജോസാണ് മൊബൈൽ ആപ്ലിക്കേഷ​ൻെറ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.