വ്യക്​തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

ഈരാറ്റുപേട്ട: നഗരസഭ ജനകീയാസൂത്രണം വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന വ്യക്​തിഗത ആനുകൂല്യങ്ങള്‍ക്കുള്ള പദ്ധതിയിലേക്ക് ഗുണഭോക്​താക്കളെ തെരഞ്ഞെടുക്കുന്നു. അപേക്ഷ ഫോമുകള്‍ നഗരസഭയില്‍നിന്നും നേരിട്ടു ലഭിക്കുന്നതാണ്. താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 30ന് മുമ്പ്​ അപേക്ഷ പൂരിപ്പിച്ച് നഗരസഭയില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൃഷിതൊഴിലാളി നി‍യമനം ഈരാറ്റുപേട്ട: ബ്ലോക്കിലെ തിടനാട് പഞ്ചായത്ത് പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സൻെററിലേക്ക് സർവിസ് പ്രൊവൈഡേഴ്സിനെ ( കൃഷി തൊഴിലാളികൾ) നിയമനത്തിനായി അഭിമുഖം നടത്തുന്നു. കൃഷി പണികളിൽ പ്രാവീണ്യമുള്ള 50 വയസ്സിൽ താഴെ താൽപര്യമുള്ള തൊഴിലാളികൾ 27 ന് രാവിലെ 11 ന് വയസ്സും മേൽവിലാസവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി തിടനാട് കൃഷിഭവനിൽ നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടതാ​െണന്ന് ഈരാറ്റുപേട്ട കൃഷി അസിസ്​റ്റൻറ്​ ഡയറക്ടർ അറിയിച്ചു. ജനപക്ഷവുമായി ബന്ധം വേണ്ട- പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട: യു.ഡി.എഫ് പ്രവേശനത്തിന് പി.സി. ജോർജ്​ എം.എല്‍.എ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ജോർജിനെതിരെ പ്രമേയവുമായി വീണ്ടും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ജനപക്ഷം പാര്‍ട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്ന് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പി​ൻെറയും ആ​േൻറാ ആൻറണി എം.പിയുടെയും സാന്നിധ്യത്തില്‍ പിണ്ണാക്കനാട് നടന്ന കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് നേതൃയോഗമാണ് പി.സി ജോര്‍ജി​ൻെറ യു.ഡി.എഫ് സഹകരണ നിലപാട് തള്ളിയത്. ഒക്ടോബർ മൂന്നിന് കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ മജു മാത്യുവി​ൻെറ അധ്യക്ഷതയിൽ ​േചർന്ന യു.ഡി.എഫ് പൂഞ്ഞാർ മേഖല യോഗത്തിലെടുത്ത തീരുമാനവും ജനപക്ഷവുമായി ഒരു സഹകരണവും വേ​െണ്ടന്നായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇല്യാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ. സലീം, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ നിസാർ കുർബാനി, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജ ബാബു, ജോർജ് ജേക്കബ്, അഡ്വ. വി.ജെ. ജോസ്, വർക്കിച്ചൻ പൊട്ടംകുളം, പി.എച്ച്. നൗഷാദ്, കെ.സി. ജയിംസ്, മണ്ഡലം പ്രസിഡൻറുമാരായ സുരേഷ് കാലായിൽ, ലത്തീഫ് വെള്ളൂപറമ്പിൽ, എം.ഐ. ബേബി, എബി ലൂക്കോസ്​, എം.സി. വർക്കി, എം.ഐ. അൻസാരി മറ്റ് ബ്ലോക്ക് പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.