മലങ്കര സഭ: ദൈവഹിതം അംഗീകരിക്കണം -കാതോലിക്കബാവ

കോട്ടയം: മലങ്കരസഭ ഏകശരീരമായി നിലനിൽക്കണമെന്നത്​ ദൈവഹിതമാണെന്നും സഭ ഭരണഘടനയും സുപ്രീംകോടതി വിധിയും അ​ംഗീകരിക്കാൻ എല്ലാവരും തയാറാകണമെന്നും ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സഭയിൽ സമാധാനഅന്തരീക്ഷം നിലനിർത്തണ​ം. കോവിഡ്കാലത്ത്​ സഭയുടെയും സമൂഹത്തി​ൻെറയും പുരോഗതിക്കായി എല്ലാവരും അധ്വാനിക്കണമെന്നും രോഗദുരിതങ്ങള്‍ നീങ്ങിപ്പോകുന്നതിന് ദൈവത്തില്‍ കൂടുതലായി ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈനായി ചേർന്ന സഭ മാനേജിങ്​ കമ്മിറ്റിയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ബാവ. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.