കക്കി-ആനത്തോട് ഡാമിൻെറ ഒരു ഷട്ടര്‍ തുറന്നു ചിറ്റാർ: ശബരിഗിരി പദ്ധതിയിലെ കക്കി-ആനത്തോട് ഡാമിൻെറ ഒരു ഷട്ടര്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തുറന്നു. ഡാമിൻെറ രണ്ടാം നമ്പർ ഷട്ടര്‍ 15 സെ.മീ. ഉയര്‍ത്തി 15 ക്യുമെക്സ് അധിക ജലം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. പുറത്തേക്ക് ഒഴുകിയ ജലം മൂന്നു മണിക്കൂറിനുശേഷം പമ്പ ത്രിവേണിയില്‍ എത്തി. ഇതോടെ പമ്പയില്‍ 10 സെ.മീവരെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തില്‍ പമ്പ, ശബരിമല, നിലക്കല്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുള്ള എക്സി.മജിസ്ട്രേറ്റുമാരും ബന്ധപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍മാരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശബരിമല തീർഥാടനത്തിന് എത്തുന്നവര്‍ യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങുന്നിെല്ലന്ന് ഉറപ്പുവരുത്തണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. പമ്പനദിയുടെയും കക്കാട്ടാറിൻെറ ഇരുകരയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. പമ്പയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മൻെറ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണെന്നും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.