കേരള കോൺഗ്രസ്​ റിപ്പോർട്ട്​: പ്രതിസന്ധിയിൽ കോൺഗ്രസ്​ നേതൃത്വം

കോട്ടയം: കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തി​ൻെറ ഇടതു പ്രവേശനത്തിനു പിന്നാലെ ബാർ കോഴക്കേസിൽ കെ.എം. മാണിക്കെതിരായ ഗൂഢാലോചനക്ക്​ പിന്നില്‍ കോൺഗ്രസിലെ പ്രമുഖരാണെന്ന ആരോപണം കോൺഗ്രസിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്നു.​ െഎ ഗ്രൂപ്പിനെതിരെയാണ്​ പ്രധാന ആരോപണമെങ്കിലും ​ഗ്രൂപ്പുകൾക്കതീതമായി ചില​ പ്രമുഖരുടെ പേരും പട്ടികയിൽ ഉൾപ്പെട്ടതോടെ വിഷയം യു.ഡി.എഫിനെതിരാക്കാൻ ഇട​തു മുന്നണിയും കരുക്കൾ നീക്കിത്തുടങ്ങി. ജോസ്​ പക്ഷത്തി​ൻെറ ഇടതു പ്രവേശനം അന്തിമഘട്ടത്തിലായിരി​ക്കെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ മുന്നണി പ്രതിരോധത്തിലാക്കിയേക്കാമെന്നതിനാൽ കേരള കോൺഗ്രസി​ൻെറ ശക്തികേന്ദ്രങ്ങളിൽ വിഷയം വൈകാരികമായി പ്രതിഫലിപ്പിക്കാനുള്ള നീക്കവും ശക്തമാണ്​. തദ്ദേശ-നിയമസഭ സീറ്റ്​ വിഭജനമടക്കം ചർച്ചകൾ സജീവമായ​തിനാൽ പ്രത്യേകിച്ച്​ മധ്യകേരളത്തിലും ആരോപണം കത്തിക്കാനുള്ള നീക്കമാണ്​ നടക്കുന്നത്​. റിപ്പോർട്ട്​ പൂർണമായും പുറത്തെത്തിക്കാനാണ്​ ആദ്യശ്രമം. ഇത്​ കോൺഗ്രസ്​ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്​. ജോസ്​ െക. മാണിയെ മുന്നിൽ നിർത്തിയുള്ള നീക്കമാണ്​ അണിയറയിൽ രൂപപ്പെടുന്നത്​. കേരള കോണ്‍ഗ്രസിനെയും കെ.എം. മാണിയെയും കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് നേതാക്കളും പി.സി. ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസി​ൻെറ അന്വേഷണ റിപ്പോര്‍ട്ട്​. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരെയും മുൻ വിജിലൻസ് ഉന്നതരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കെ.എം. മാണിക്കെതിരായ ഗൂഢാലോചന സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. ആദ്യം മൗനാനുവാദം നൽകിയെങ്കിലും കെ.എം. മാണിയെ സമ്മർദത്തിലാക്കി മുഖ്യമന്ത്രിയാകാനുള്ള രമേശ്​ ചെന്നിത്തലയുടെ നീക്കം തിരിച്ചറിഞ്ഞതോടെ പ്രതിരോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്​. ഐ ഗ്രൂപ്പി​ൻെറ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴക്കനും പങ്കാളികളായി. ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014ല്‍ കെ.എം. മാണി പാർട്ടി ​െഡപ്യൂട്ടി ചെയർമാനായിരുന്ന സി.എഫ്. തോമസി​ൻെറ നേതൃത്വത്തിൽ അന്വേഷണ കമീഷൻ രൂപവത്​കരിച്ചിരുന്നു. സി.എ.എം. കരീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.