കേരള കോൺഗ്രസ്​ സീറ്റുകൾ പാർട്ടിക്കുതന്നെ വേണം -ജോസഫ്​

തൊടുപുഴ: ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ. മാണി വിഭാഗമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് പി.ജെ. ജോസഫ്. അത് എപ്പോള്‍ വേണമെങ്കിലും മുങ്ങാം. റോഷി അഗസ്​റ്റ്യന്‍ ജോസി​ൻെറ വെറും കുഴലൂത്തുകാരനാണെന്നും അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റിലും തങ്ങള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ​െതരഞ്ഞെടുപ്പിലും ഇതുതന്നെയാവും നിലപാട്. ഇക്കാര്യം യു.ഡി.എഫിൽ ആവശ്യപ്പെടും. കെ.എം. മാണിയുടെ നേതൃത്വത്തിൽ പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ തങ്ങൾതന്നെ മത്സരിക്കുന്നതാണ് ഉചിതം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടത്. നിലവിലെ സ്ഥിതി അതുപോലെ തുടരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തുനിന്ന് നിരവധി നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ജോസഫ്​ വ്യക്തമാക്കി. ജോസ് കെ. മാണിയെ നേതാക്കൾ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്​റ്റ്യൻ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ. ജോസഫ് ആരോപിച്ചു. വിജയസാധ്യത കണക്കിലെടുത്ത്​ പാലായിൽ മാണിയുടെ മകൾ സാലിയെയാണ്​ സ്ഥാനാർഥിയായി നിർദേശിച്ചത്​. കുടുംബത്തിൽനിന്ന്​ ആരും വേണ്ടെന്ന്​ പ്രഖ്യാപിച്ചത്​ ജോസാണ്​. ചിഹ്നം ആവശ്യപ്പെടാത്തതുകൊണ്ടാണ്​ അനുവദിക്കാതിരുന്നതെന്നും ജോസഫ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.