ജോസ്​ പക്ഷത്തി​െൻറ ഇടതുപ്രവേശനം: കോൺഗ്രസ്​-കേരള കോൺഗ്രസ്​ ഉഭയകക്ഷി ചർച്ച നാളെ

ജോസ്​ പക്ഷത്തി​ൻെറ ഇടതുപ്രവേശനം: കോൺഗ്രസ്​-കേരള കോൺഗ്രസ്​ ഉഭയകക്ഷി ചർച്ച നാളെ കോട്ടയം: കേരള കോൺഗ്രസ്​ ജോസ് പക്ഷം യു.ഡി.എഫ്​ വിട്ടശേഷം മധ്യകേരളത്തിലെ രാഷ്​ട്രീയ സാഹചര്യം വിലയിരുത്താൻ തിങ്കളാഴ്​ച കോട്ടയത്ത്​​ കോൺഗ്രസ്​-കേരള കോൺഗ്രസ്​ ഉഭയകക്ഷി ചർച്ച. ജോസ്​ കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച്​ ഞായറാഴ്​ച തിരുവനന്തപുരത്ത്​ സി.പി.എമ്മും സി.പി.ഐയും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നുണ്ട്​. അതി​​​ൻെറ അന്തിമഫലംകൂടി അറിഞ്ഞശേഷം​ മതി ചർച്ചയെന്നതിനാൽ തിങ്കളാഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു​. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്​ണൻ, കെ.സി. ​േജാസഫ്​, ജോസഫ്​ വാഴക്കൻ, ഡി.സി.സി ഭാരവാഹികൾ, കേരള കോൺഗ്രസ്​ ജോസഫ്​ പക്ഷത്തുനിന്ന്​ പി.ജെ. ജോസഫ്​, മോൻസ്​ ജോസഫ്​, ഫ്രാൻസിസ്​ ജോർജ്​ എന്നിവരും പ​ങ്കെടുക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പുതിയ രാഷ്​ട്രീയ സാഹചര്യം യോഗം വിലയിരുത്തും. നിയമസഭ സീറ്റ്​ നിർണയം ചർച്ചയാകില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജില്ല പഞ്ചായത്ത്​ സീറ്റ്​ വിഭജനവും ചർച്ചക്ക്​ വരുന്നുണ്ട്​. ജോസ്​ പക്ഷം മുന്നണി വിട്ടതോടെ കേരള കോൺഗ്രസ്​ മത്സരിച്ചിരുന്ന മുഴുവൻ നിയമസഭ സീറ്റും തങ്ങൾക്ക്​ അവകാശപ്പെട്ടത​ാണെന്ന ജോസഫി​ൻെറ അവകാശവാദം കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്​. പ്രസ്​താവന അനവസരത്തിലാണെന്ന അഭിപ്രായവും കോൺഗ്രസിനുണ്ട്​​. അതിനാൽ ഇക്കാര്യം ചർച്ചയാകുമെന്ന്​ കോൺഗ്രസ്​ നേതൃത്വം പറയുന്നു. ഇക്കാര്യം ചർച്ചയാക്കാൻ കേരള കോൺഗ്രസ്​ ആഗ്രഹിക്കു​െന്നന്നതി​നാലാണ്​ ജോസഫ്​ ഒരുമുഴം മു​േമ്പ പാർട്ടി നിലപാട്​ വ്യക്തമാക്കിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.​ ​കോട്ടയത്ത്​ ജോസ്​ പക്ഷം മത്സരിച്ചിരുന്ന സീറ്റുകളിൽ കോൺഗ്രസിനും നോട്ടമുണ്ട്​. സീറ്റുകളിൽ കോൺഗ്രസ്​ അവകാശം ഉന്നയിക്കുമെന്നതിനാൽ ഉഭയകക്ഷി ചർച്ചയിൽ വിട്ടുവീഴ്​ച വേണ്ടെന്ന നിലപാടും​ ജോസഫ്​ വിഭാഗം എടുത്തിട്ടുണ്ട്​. ​ജോസ്​ വിഭാഗത്തി​ൻെറ സീറ്റുകളിൽ മത്സരിക്കാൻ യോഗ്യരായ പാർട്ടി പ്രവർത്തകരുടെ പട്ടികയും ജോസഫ്​ പക്ഷം തയാറാക്കിയിട്ടുണ്ട്​. അതുകൊണ്ടുതന്നെ തിങ്കളാഴ്​ചത്തെ ഉഭയകക്ഷി ചർച്ച നിർണായകമാകും. കോട്ടയത്ത്​ പൂഞ്ഞാർ, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സീറ്റുകളിലാണ്​ കോൺഗ്രസിന്​ നോട്ടം. കടുത്തുരുത്തി മോൻസ്​ ജോസഫി​ൻെറ സിറ്റിങ്​ മണ്ഡലമാണ്​. ഇരുപാർട്ടിയിലും ഈ സീറ്റുകൾക്കായി നേതാക്കളുടെ വൻപടതന്നെ രംഗത്തുണ്ട്​. സി.എ.എം. കരീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.