ജാതിസംവരണങ്ങള്‍ അപഹരിച്ചുള്ളതല്ല പുതിയ സാമ്പത്തിക സംവരണം- വി.സി. സെബാസ്​റ്റ്യന്‍

കോട്ടയം: നിലവില്‍ സര്‍ക്കാര്‍ തലങ്ങളിലും വിവിധ മേഖലകളിലും ജാതിസംവരണം ലഭിക്കുന്നവരുടെ അവകാശങ്ങളും അവസരങ്ങളും അപഹരിച്ചുള്ളതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണമെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്​റ്റ്യന്‍. സാമ്പത്തിക സംവരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ചിലകേന്ദ്രങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങള്‍ക്ക് 103-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന മത ജാതി വിഭാഗങ്ങള്‍ ഏഴു പതിറ്റാണ്ടുകളായി സംവരണത്തി​ൻെറ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്. നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് വിരോധാഭാസവും ക്രൂരതയുമാ​െണന്ന്​ വി.സി. സെബാസ്​റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.