സി.പി. കൃഷ്ണൻ ആദിവാസി കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​

തൊടുപുഴ: ആദിവാസി കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറായി സി.പി. കൃഷ്ണനെ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ നാമനിർദേശം ചെയ്​തു. ഉടുമ്പന്നൂർ മൂലക്കാട് ചേലപ്ലാക്കൽ കുടുംബാംഗമാണ്. ബി.സി.സി.എൽ സംസ്ഥാന കമ്മിറ്റി അംഗം, ആദിവാസി കോൺഗ്രസ്​ ഇടുക്കി ജില്ല പ്രസിഡൻറ്​, സംസ്ഥാന വൈസ്​ പ്രസിഡൻറ്​ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005-10 കാലയളവിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറിയും അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രസിഡൻറുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.