കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ​ലൈൻ ഓഫ്​ ചെയ്​തി​െല്ലന്ന്​ രാഹുൽരാജ്​

വൈക്കം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വൈക്കത്ത് ഷോക്കേറ്റ് മരിച്ച രാജുവി​ൻെറ മകന്‍ രാഹുല്‍രാജ്. മൂന്നുമാസമായി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് പിതാവ്​ മരിച്ചിട്ടും ലൈന്‍ ഒാഫ് ചെയ്യാന്‍ ജീവനക്കാരെത്തിയില്ലെന്നാണ് ആരോപണം. മുക്കാല്‍ മണിക്കൂറോളം ഫോണ്‍ ചെയ്തിട്ടും ഒാഫിസില്‍ ആരും ഫോണ്‍ എടുത്തില്ലെന്നും രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു. അപകടത്തിനുകാരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന ആക്ഷേപവും ശക്തമാണ്​. വൈദ്യുതി ലൈനുകളിലൊന്ന് കരിപ്പായിപാടത്ത് പൊട്ടിവീണിട്ട് മൂന്ന് മാസം പിന്നിട്ടു. നാട്ടുകാരുടെ പരാതിയില്‍ ഒരിക്കലെങ്കിലും ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പരിശോധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. പാടത്ത് ഷോക്കേറ്റ് വീണുകിടന്ന രാജുവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ മകന്‍ രാഹുലിനും ഷോക്കേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് രാജു പുല്ലുചെത്താൻ വീടിനോടുചേർന്ന പാടത്ത് പോയത്. തിരിച്ചുവരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് മക്കൾ രാജുവിനെ പാടത്ത് തിരഞ്ഞു. പാടത്തെ വഴിച്ചാലിൽ രാജു വീണുകിടക്കുന്നതുകണ്ട് മകൻ അടുത്തുചെന്ന് പിടിച്ചെങ്കിലും ഷോക്കേറ്റു. തുടർന്ന്​ നാട്ടുകാർ ഫ്യൂസ്​ ഊരി വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.