ചരിത്ര മ്യൂസിയവുമായി കെ.എസ്​.ആർ.ടി.സിയും

കോട്ടയം: കെ.എസ്​.ആർ.ടി.സിയും ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നു. കോർപറേഷ​ൻെറ തുടക്കം മുതലുള്ള ചരിത്രം, പാരമ്പര്യം, പൈതൃകം എന്നിവയുടെ ദീപ്​തസ്മരണകൾ പുതുതലമുറക്ക്​ കൈമാറി അറിവി​ൻെറയും കൗതുകത്തി​ൻെറയും കാഴ്​ചകൾ ഒരുക്കുകയാണ്​​ ചരിത്രമ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു. ഇതി​ൻെറ ഭാഗമായി കെ.എസ്​.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശിൽപങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ലഘുലേഖകൾ, മാതൃകകൾ എന്നിവയെല്ലാം ശേഖരിക്കാനുള്ള നടപടിക്കും തുടക്കമായി. പ്രദർ​ശനയോഗ്യമായ ഇത്തരം വസ്​തുക്കൾ കൈവശമുള്ളവർ കോർപറേഷന്​ കൈമാറണമെന്ന്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറ​ുമായ ബിജു പ്രഭാകർ അഭ്യർഥിച്ചു. ജീവനക്കാരും അഭ്യുദയകാംക്ഷികളും കൂട്ടായ്​മകളും പെൻഷൻകാരും ഇത്തരം വസ്​തുക്കൾ ശേഖരിച്ച്​ അതത്​ യൂനിറ്റുകളിൽ എത്തിക്കണമെന്നും നിർദേശമുണ്ട്​. കോർപറേഷൻ മുഖ്യകാര്യാലയത്തോട്​ ചേർന്നാകും ചരി​ത്ര മ്യൂസിയം തുറക്കുക. പുതുതലമുറ​ അറിയേണ്ട ഒരുപാട്​ കാര്യങ്ങൾ ഇതിലൂടെ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ്​ കോർപറേഷൻ അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.