ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ കാലയളവിലെ അവധി റദ്ദാക്കിയത്​ പിൻവലിക്കണമെന്ന്

പത്തനംതിട്ട: കോവിഡ് ചികിത്സ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണ കാലയളവിലെ അവധി സർക്കാർ ഉത്തരവിലൂടെ റദ്ദുചെയ്ത പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്​റ്റേറ്റ്​ ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് ബാധിതരുമായി നേരിട്ട് ഇടപഴകുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്ന ആയുഷ് വിഭാഗത്തിലേതടക്കുള്ള ഡോക്ടർമാരെ ഉത്തരവ്​ പ്രതികൂലമായി ബാധിക്കും. ഒരു മെഡിക്കൽ ഓഫിസർമാരുള്ള സ്ഥാപനത്തിൽനിന്നുപോലും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നിയോഗിക്കുന്നുണ്ട്. ഇവരുടെ സേവന കാലാവധി കഴിഞ്ഞ് അനുവദിക്കപ്പെട്ട നിരീക്ഷണ കാലമാണ് പ്രസ്തുത ഉത്തരവിലൂടെ എടുത്തുമാറ്റിയത്. പൊതുജനങ്ങളോട് സമ്പർക്കമൊഴിവാക്കാൻ പറയുകയും അതേസമയം, നേരിട്ട് ഇടപെടുന്ന ഡോക്ടർമാർക്ക് നൽകേണ്ട അനുവദനീയ നിരീക്ഷണകാലം മനുഷ്യവിഭവശേഷി ഇല്ല എന്ന ന്യായം പറഞ്ഞ് ഒഴിവാക്കുന്ന സാഹചര്യം ആരോഗ്യരംഗത്തുള്ളവരുടെ ആത്മവിശ്വാസം കുറക്കുമെന്നും ഉത്തരവ് പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ്​ ഡോ. കൃഷ്ണകുമാറും സെക്രട്ടറി ഡോ. വി.ജെ. സെബിയും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.