മണ്ഡല ആര്‍ട്‌സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​സി​െൻറ അഭിനന്ദനം നേടി ഫര്‍സാന

മണ്ഡല ആര്‍ട്‌സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​സി​ൻെറ അഭിനന്ദനം നേടി ഫര്‍സാന ചങ്ങനാശ്ശേരി: ലോക്​ഡൗണ്‍ വിരസത അകറ്റാന്‍ കൗതുകത്തിന്​ വരച്ചുതുടങ്ങിയ മണ്ഡല ആര്‍ട്‌സ് ഫര്‍സാനക്ക്​ നേടിക്കൊടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​സി​ൻെറ അഭിനന്ദനം. ക്രാഫ്റ്റ് പേപ്പറില്‍ ഏഴ്​ മണിക്കൂര്‍കൊണ്ട് അഞ്ച്​ സെ.മീ. വ്യാപ്തിയുള്ള 48 വൃത്തങ്ങള്‍ക്കുള്ളില്‍ വരച്ചെടുത്ത മണ്ഡല ആര്‍ട്‌സാണ് 20കാരി ഫര്‍സാന റാഫിയെ അഭിനന്ദനാര്‍ഹയാക്കിയത്. ലോക്ഡൗണ്‍ കാലത്ത് വെറുതെ പരീക്ഷിച്ചുതുടങ്ങിയ അ​ക്രലിക് പെയിൻറിങ്ങും വാട്ടര്‍കളര്‍ പെയിൻറിങ്ങും ചെയ്യുന്നതിനി​െടയാണ് മണ്ഡല എന്ന വൃത്തത്തിനുള്ളിലെ കലാസൃഷ്​ടി ശ്രദ്ധയില്‍പെട്ടത്. ക്ഷമയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും ചെയ്യുന്ന മണ്ഡല ആര്‍ട്‌സി​ൻെറ പ്രത്യേകതകളും മനസ്സിലാക്കിയതോടെ ഇതിനോടുള്ള താല്‍പര്യം വര്‍ധിച്ചു. പിന്നീട് യൂട്യൂബിലൂടെ കണ്ട്​ പഠിച്ചെടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​ എന്ന ബഹുമതി നേടുകയെന്ന ലക്ഷ്യത്തോടെ അതിനുള്ള ഒരുക്കവും നടത്തി. 48 മിനി മണ്ഡല പലതരം പേനകളും കളറുകളും ഉപയോഗിച്ച് ഏഴ് മണിക്കൂറില്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്​സിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. ഹാൻഡ്​​​േമഡ്​ പേപ്പര്‍, ക്രാഫ്റ്റ് പേപ്പര്‍, കാന്‍വാസ് എന്നിവയാണ് മണ്ഡല ആര്‍ട്ടിനുള്ള മീഡിയമായി ഉപയോഗിക്കുന്നത്. ഡ്രോയിങ് പെന്‍, അക്രലിക് പെയിൻറ്​, ജെല്‍ പെന്‍ എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ വരക്കുന്നത്. പോസിറ്റിവ് എനര്‍ജി നിറക്കുന്ന ചിത്രങ്ങളുടെ പലതരം ഡിസൈനുകളാണ് മണ്ഡല എന്ന ആശയത്തെ വ്യത്യസ്തമാക്കുന്നത്. ബുദ്ധമതം, ഹിന്ദുമതം എന്നിവയില്‍ ആത്മീയവും മതപരവുമായ പ്രാധാന്യമുള്ള ഒരു കേന്ദ്രീകൃത ഡയഗ്രമാണ് മണ്ഡല. മണ്ഡലങ്ങളുടെ അടിസ്ഥാന രൂപം നാല്​ കവാടമുള്ള ഒരു ചതുരം ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയി​െല ഒരുഡയഗ്രമാണ്. വിവിധ ആത്മീയ പാരമ്പര്യങ്ങളില്‍, ഒരു ആത്മീയ മാര്‍ഗനിര്‍ദേശ സമഗ്രിയായി ധ്യാനത്തിനും മറ്റും മണ്ഡല ഉപയോഗിക്കപ്പെടുന്നു. ജ്യോമെട്രിക് അളവുകള്‍ ഉപയോഗിച്ചാണ് ഇത് വരക്കുന്നത്. ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്​ഷനില്‍ വലുപ്പറമ്പില്‍ മുഹമ്മദ് റാഫിയുടെയും റാഫിയയുടെയും മൂത്തമകളായ ഫര്‍സാന ചെത്തിപ്പുഴയിലെ സൻെറ്​ തോമസ് കോളജ് ഓഫ് എ.എച്ച്.എസില്‍നിന്ന്​ ഫര്‍മസി കോഴ്‌സ് പാസായി നിൽക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.