പാലാ: കളിച്ചുകൊണ്ടിരിക്കെ സൈക്കിളിൽനിന്ന് വീണ് ഹാൻഡിൽ തലയിൽ തുളച്ചുകയറിയ എട്ടു വയസ്സുകാരന് മാർ സ്ലീവ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. മുണ്ടക്കയം സ്വദേശിയായ കുട്ടി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കുമ്പോഴാണ് അപകടം. മറിഞ്ഞ സൈക്കിളിൻെറ ഹാൻഡിൽ ഇടതുകണ്ണിന് മുകളിൽ തുളച്ച് കയറുകയായിരുന്നു. തലയോട് പൊട്ടി തലച്ചോറിനുള്ളിലേക്ക് കയറിയ കമ്പി തലച്ചോർ ആവരണം ചെയ്യുന്ന മെനിഞ്ചസിന് സാരമായ പരിക്കേൽപിച്ചു. മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കണ്ണിൻെറ പിറകിെല ഒാപ്റ്റിക് ഞരമ്പിൻെറ തൊട്ടടുത്തുകൂടെയാണ് തുളഞ്ഞുകയറിയെതന്ന് കണ്ടെത്തി. ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. സന്തോഷ് ജോർജ് തോമസിൻെറ നേതൃത്വത്തിൽ ന്യൂറോ സർജൻ ഡോ. അരുൺ ബാബു ജോസഫ്, അനസ്തേഷ്യോളജി വിഭാഗം ഡോ. അഭിജിത് കുമാർ എന്നിവരടങ്ങുന്ന സംഘം ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തലയോട്ടി തുറന്ന് ഒടിഞ്ഞ എല്ല് തലച്ചോറിൽനിന്ന് മാറ്റിയശേഷം തുടയിൽ നിന്നെടുത്ത കോശം ഉപയോഗിച്ച് മെനിഞ്ചസ് പുനർനിർമിക്കുകയും ഒടിഞ്ഞ എല്ല് പൂർവ സ്ഥിതിയിലാക്കുകയും ചെയ്തു. ഏഴുദിവസത്തെ റിഹാബിലിറ്റേഷൻ ഫിസിയോ തെറപ്പിക്കുശേഷം കുട്ടി ആശുപത്രി വിട്ടു. കാഴ്ചയെ ബാധിക്കാത്ത വിധമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് മെഡിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.