Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതലയിൽ ഹാൻഡിൽ...

തലയിൽ ഹാൻഡിൽ തുളച്ചുകയറിയ എട്ട്​ വയസ്സുകാരന്​ മാർ സ്ലീവ മെഡിസിറ്റിയിൽ സങ്കീർണ ശസ്​ത്രക്രിയ

text_fields
bookmark_border
പാലാ: കളിച്ചുകൊണ്ടിരിക്കെ സൈക്കിളിൽനിന്ന്​ വീണ് ഹാൻഡിൽ തലയിൽ തുളച്ചുകയറിയ എട്ടു​ വയസ്സുകാരന്​ മാർ സ്ലീവ മെഡിസിറ്റിയിൽ നടത്തിയ ശസ്​ത്രക്രിയ വിജയകരം. മുണ്ടക്കയം സ്വദേശിയായ കുട്ടി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കുമ്പോഴാണ് അപകടം. മറിഞ്ഞ സൈക്കിളി​ൻെറ ഹാൻഡിൽ ഇടതുകണ്ണിന്​ മുകളിൽ തുളച്ച്​ കയറുകയായിരുന്നു. തലയോട് പൊട്ടി തലച്ചോറിനുള്ളിലേക്ക് കയറിയ കമ്പി തലച്ചോർ ആവരണം ചെയ്യുന്ന മെനിഞ്ചസിന്​ സാരമായ പരിക്കേൽപിച്ചു. മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കണ്ണി​ൻെറ പിറകി​െല ഒാപ്റ്റിക് ഞരമ്പി​ൻെറ തൊട്ടടുത്തുകൂടെയാണ് തുളഞ്ഞുകയറിയ​െതന്ന് കണ്ടെത്തി. ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ. സന്തോഷ് ജോർജ് തോമസി​ൻെറ നേതൃത്വത്തിൽ ന്യൂറോ സർജൻ ഡോ. അരുൺ ബാബു ജോസഫ്, അനസ്​തേഷ്യോളജി വിഭാഗം ഡോ. അഭിജിത് കുമാർ എന്നിവരടങ്ങുന്ന സംഘം ആറ്​ മണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെ തലയോട്ടി തുറന്ന് ഒടിഞ്ഞ എല്ല് തലച്ചോറിൽനിന്ന്​ മാറ്റിയശേഷം തുടയിൽ നിന്നെടുത്ത കോശം ഉപയോഗിച്ച് മെനിഞ്ചസ്​ പുനർനിർമിക്കുകയും ഒടിഞ്ഞ എല്ല് പൂർവ സ്ഥിതിയിലാക്കുകയും ചെയ്തു. ഏഴുദിവസത്തെ റിഹാബിലിറ്റേഷൻ ഫിസിയോ തെറപ്പിക്കുശേഷം കുട്ടി ആശുപത്രി വിട്ടു. കാഴ്ചയെ ബാധിക്കാത്ത വിധമാണ്​ ശസ്​ത്രക്രിയ പൂർത്തിയാക്കിയതെന്ന് മെഡിസിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മോൺ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story