ചികിത്സ കിട്ടിയില്ല; പ്രസവ മുറിയിൽ നവജാത ശിശു മരിച്ചു

പത്തനംതിട്ട: ഗർഭിണിക്ക്​ യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശുമരിച്ചതായി പരാതി . റാന്നി തോട്ടമൺ സ്വദേശിയായ മോനിഷയുടെ (21) കുട്ടിയാണ് മരിച്ചത്. മിനി സിവിൽസ്​റ്റേഷന്​ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ അസ്വാഭാവിക മരണത്തിന്​ പൊലീസ്​ കേസെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മോനിഷക്ക്​ ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് പ്രസവവേദന തുടങ്ങിയത്​. ഉടൻ ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട മോനിഷ പ്രസവിച്ചു. അൽപസമയത്തിനുശേഷം കുട്ടി മരിച്ചു എന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ബഹളം ​െവച്ചതോടെ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, മോനിഷക്ക്​ കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതുകൊണ്ടാണ് കുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ലേബർ മുറിയിൽ കയറി മണിക്കൂറുകൾക്ക് ശേഷമാണ് ഡോക്ടർമാർ നോക്കാൻ വന്നതത്രേ. എന്നാൽ, സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.