ലഹരി മരുന്ന് കലർത്തിയ ബീഡി നൽകി; ട്യൂഷൻ അധ്യാപകൻ അറസ്​റ്റിൽ

തിരുവല്ല: പത്താം ക്ലാസ് വിദ്യാർഥികൾക്കകം ലഹരി മരുന്ന് കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്​റ്റിൽ. തിരുവല്ല കുറ്റൂർ വെള്ളഞ്ചേരി തുണ്ടിയിൽ ടി.കെ. മഹേഷാണ്​ (38) അറസ്​റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർഥികൾക്കാണ് ലഹരി ബീഡി നൽകിയിരുന്നത്. സ്​റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാൾ നൽകിയിരുന്നത്. ഇതുവലിച്ച രണ്ട്​ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ വീട്ടിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്. പ്രതിയെ റിമാൻഡ്​ ചെയ്​തു. photo: PTL prathi mahesh lahari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.