വിപ്പ്​​ ലംഘനം: സ്​പീക്കർക്ക്​ പരാതി നൽകും -പി.ജെ. ജോസഫ്

തിരുവല്ല: ജോസ് പക്ഷം നടത്തിയ വിപ്പ് ലംഘനത്തിനെതിരെ തിങ്കളാഴ്ച സ്പീക്കർക്ക് പരാതി നൽകുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം സംബന്ധിച്ച് തൊടുപുഴ കോടതിയിൽ നിലനിൽക്കുന്ന കേസ് ഒന്നാം തീയതി കോടതി പരിഗണിക്കുമെന്നും കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് പറഞ്ഞു. യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നത് തെളിയിക്കപ്പെട്ടുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം. മാണിയെ അത്യന്തം അധിക്ഷേപിച്ച പാർട്ടിയിലേക്കും മുന്നണിയിലേക്കും പോകാനുള്ള ജോസ് പക്ഷത്തി​ൻെറ തീരുമാനം യഥാർഥ കേരള കോൺഗ്രസ് പ്രവർത്തകർക്കും പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കും അംഗീകരിക്കാനാവില്ലെന്നും പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായിരുന്ന ഇ. ജോൺ ജേക്കബ്, മാമ്മൻ മത്തായി എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പി.ജെ. ജോസഫ് നിരണത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.