കള്ളനോട്ട് തട്ടിപ്പ്​: പ്രതികൾ പിടിയിൽ

തിരുവല്ല: ഹോം സ്​റ്റേകളിലും ആഡംബര ഫ്ലാറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമിച്ച് വിതരണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. കേസിലെ മുഖ്യ സൂത്രധാരൻ ശ്രീകണ്ഡപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്. ഷിബു (43), ഷിബുവി​ൻെറ ഭാര്യ സുകന്യ (നിമിഷ- 31), ഷിബുവി​ൻെറ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ (35), കൊട്ടരക്കര ജവഹർ നഗർ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയിൽ സുധീർ (40 )എന്നിവരാണ് അറസ്​റ്റിയായത്. കേസിൽ വ്യാഴാഴ്​ച പിടിയിലായ ഷിബുവി​ൻെറ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) ഉൾ​െപ്പടെ അഞ്ച് പ്രതികളാണ് അറസ്​റ്റിലായത്. ഒരു ലക്ഷം രൂപയുടെ ഒറിജിനൽ നോട്ട് വാങ്ങിയശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയാണ് സംഘത്തി​ൻെറ രീതി. പ്രതികളിൽനിന്നും നാല് ലക്ഷത്തോളം രൂപയും രണ്ട് പ്രിൻററുകളും, നോട്ട് നിർമിക്കാനുള്ള പേപ്പറുകളും, രണ്ട് ഇന്നോവ കാറുകളും പിടിച്ചെടുത്തു. 200, 500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിർമിച്ചിരുന്നത്. യഥാർഥ നോട്ടിൽ രാസവസ്തുക്കൾ പുരട്ടി കറുപ്പ് നിറമാക്കും. ഈ നോട്ടിൽ മറ്റൊരു രാസവസ്തു പുരട്ടിയാൽ കറുപ്പ് നിറം മാറുമെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തും. അതിനുശേഷം ഇടപാടുകാരിൽനിന്നും പണം വാങ്ങി നോട്ട് കെട്ടുകളുടെ താഴെയും മുകളിലും ഒറിജിനൽ നോട്ടുകൾ വെച്ച് ഇടയിൽ കറുത്ത പേപ്പറുകൾ വെച്ച് ഇടപാടുകാർക്ക് നൽകുന്നതാണ് തട്ടിപ്പ് രീതി. യഥാർഥ നോട്ടുകളുടെ കളർ പ്രിൻറ് എടുത്ത് അത് മൊ​െബെലിൽ പകർത്തി വിഡിയോ ഇടനിലക്കാർ മുഖേനെ അയച്ചു കൊടുത്താണ് സംഘം ഇടപാടുകാരെ വലയിലാക്കുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്​റ്റേ കേന്ദ്രീകരിച്ച് നടത്തിയ നോട്ട് നിർമാണത്തെ തുടർന്ന് രജിസ്​റ്റർ ചെയ്ത കേസിലാണ് പ്രതികൾ പിടിയിലായത്. സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന്​ പൊലീസ് പറഞ്ഞു. ചങ്ങരംകുളം പൊന്നാനി, പെരിന്തൽമണ്ണ, കണ്ണൂർ എന്നീ പൊലീസ് സ്​റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ടെന്നും റിമാൻഡിൽ കഴിഞ്ഞിരുന്നതായും പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ പറഞ്ഞു. ബംഗളൂരുവിൽ നിന്നാണ് വ്യാജ നോട്ട് തട്ടിപ്പ് പഠിച്ചതെന്നും ഇതിലൂടെ 80 ലക്ഷത്തോളം രൂപയുടെ കട ബാധ്യത തീർത്തതായും ഷിബു പൊലീസിൽ മൊഴി നൽകി. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പ​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികൾക്കൊപ്പം പിടികൂടിയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസിൽ പ്രതിയല്ലെന്ന് കണ്ട് ഒഴിവാക്കിയതായും ഡിവൈ.എസ്.പി പറഞ്ഞു. ptg__kallanote prathikal1 ptg__kallanote prathikal2 കേസിൽ അറസ്​റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.