കോന്നി സി.ഐയെ സ്ഥലം മാറ്റി

കോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ കോന്നി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്. രാജേഷിനെ സ്ഥലം മാറ്റി. ആലുവ ഈസ്​റ്റ് സ്​റ്റേഷനിലേക്കാണ് മാറ്റം. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയതായി ഉത്തരവ് വന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൽ കേസിൽ ആദ്യ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്​ ഇദ്ദേഹമാണ്. തട്ടിപ്പി​ൻെറ വ്യാപ്തി കൂടിയതോടെ ഡി.ജി.പിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. പോപുലർ ഫിനാൻസ് ആസ്ഥാന മന്ദിരം വകയാറിൽ പ്രവർത്തിച്ച് വന്നിരുന്നതിനാൽ കോന്നി സി.ഐ ആയിരുന്നു കേസ് ആദ്യം മുതൽ അന്വേഷിച്ചത്. എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തശേഷം പ്രതികൾ രക്ഷപ്പെടാൻ തുടങ്ങിയപ്പോൾ ഡൽഹിയിൽ പിടിയിലായ ഡോ. റിയ, റേബ എന്നീ പ്രതികളെ കേരള പൊലീസി​ൻെറ കസ്​റ്റഡിയിൽ വാങ്ങിയതും ഇദ്ദേഹമാണ്. തുടർന്ന് പോപുലർ ഉടമ റോയി ഡാനിയേലിനെ ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എത്തിച്ച് വസ്തുവകകൾ കണ്ടെടുത്ത് ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കോന്നിയിൽ എത്തിച്ചതും രാജേഷാണ്. സി.ബി.ഐക്ക് വിട്ട ​കേസി​ൻെറ ഫയലുകൾ കൈമാറുന്നതിനുമുമ്പാണ് സ്ഥലംമാറ്റം. ഇത് തുടർ അന്വേഷണത്തെ ബാധിക്കുമെന്നും കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. പോപുലർ ഫിനാൻസ് തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ റോയിയുടെ മാതാവ് മേരിക്കുട്ടി ഡാനിയേലിനെ ഇൻറർപോളി​ൻെറ സഹായത്തോടെ കസ്​റ്റഡിയിൽ എടുക്കാനിരിക്കേയാണ് കോന്നി സർക്കിൾ ഇൻസ്പെക്ടറുടെ സ്ഥലംമാറ്റം. പൊലീസ്​ തലപ്പത്ത്​ പോപുലർ ഉടമകളെ സഹായിക്കാൻ കരുക്കൾ നീക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന ആരോപണം നിലനിൽക്കേയാണ്​ സി.ഐയെ പെ​ട്ടെന്ന്​ മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.