കക്കി-ആനത്തോട് ഡാമിൻെറ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കും പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിൻെറ രണ്ടു ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ 10ന് തുറക്കുമെന്ന് ജില്ല കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. രണ്ടു ഷട്ടറുകളും 25 സൻെറീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് ജലം പമ്പാ നദിയിലേക്ക് ഒഴുക്കും. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി - ആനത്തോട്. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരിനാട്, റാന്നി എന്നിവിടങ്ങളില്‍ എത്തും. പമ്പ നദിയില്‍ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമിൻെറ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരൂ. കക്കി-ആനത്തോട് റിസര്‍വോയറിൻെറ അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്. ജല നിരപ്പ് 976.91 മീറ്റര്‍ എത്തുന്ന മുറയ്ക്കാണ് ശനിയാഴ്ച രാവിലെ 10ന് രണ്ടു ഷട്ടറുകള്‍ 25 സൻെറീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.