Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകക്കി-ആനത്തോട്...

കക്കി-ആനത്തോട് ഡാമി​െൻറ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കും

text_fields
bookmark_border
കക്കി-ആനത്തോട് ഡാമി​ൻെറ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കും പത്തനംതിട്ട: കക്കി-ആനത്തോട് ഡാമി​ൻെറ രണ്ടു ഷട്ടറുകള്‍ ശനിയാഴ്​ച രാവിലെ 10ന്​ തുറക്ക​ുമെന്ന് ജില്ല കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. രണ്ടു ഷട്ടറുകളും 25 സൻെറീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്‌സ് ജലം പമ്പാ നദിയിലേക്ക് ഒഴുക്കും. ഇടുക്കി കഴിഞ്ഞാൽ സംസ്​ഥാനത്തെ ഏറ്റവും വലിയ ഡാമാണ്​ കക്കി - ആനത്തോട്​. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടു മണിക്കൂറിനു ശേഷം പെരിനാട്, റാന്നി എന്നിവിടങ്ങളില്‍ എത്തും. പമ്പ നദിയില്‍ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമി​ൻെറ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരൂ. കക്കി-ആനത്തോട് റിസര്‍വോയറി​ൻെറ അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്. ജല നിരപ്പ്​ 976.91 മീറ്റര്‍ എത്തുന്ന മുറയ്ക്കാണ് ശനിയാഴ്​ച രാവിലെ 10ന് രണ്ടു ഷട്ടറുകള്‍ 25 സൻെറീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്‌സ് എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്ക്​ ഒഴുക്കിവിടുന്നതെന്ന്​ ജില്ല കലക്ടര്‍ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story