പോപുലർ ഫിനാൻസ് തട്ടിപ്പ്: സി.ബി.ഐ അന്വേഷണ ഉത്തരവ് ഇറക്കാതെ സർക്കാർ

നിക്ഷേപകർക്ക്​ ആശങ്ക കോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട് ഒരാഴ്ചയായിട്ടും സർക്കാർ ഇതുവരെ ഉത്തരവ് ഇറക്കാത്തതിൽ നിക്ഷേപകർക്ക്​ ആശങ്ക. കഴിഞ്ഞ 16നാണ്​ സി.ബി.ഐ അന്വേഷണത്തിൽ സർക്കാർ അനുകൂല നിലപാട് ഹൈകോടതിയെ അറിയിച്ചത്. ഉടൻ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കുമെന്ന് പറഞ്ഞെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തട്ടിപ്പ്​ സംബന്ധിച്ച്​ കോന്നി സ്​റ്റേഷനിൽ മാത്രം കേസ്​ രജിസ്​റ്റർ ചെയ്യാനുള്ള പൊലീസ്​ നീക്കം പരാജയപ്പെട്ടത്​ ഹൈകോടതി ഇടപെടലിനെ തുടർന്നായിരുന്നു​. സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമകളുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടെത്തി നിക്ഷേപകർക്ക് നൽകാൻ പ്രത്യേക അതോറിറ്റിയെ സർക്കാർ നിയോഗിക്കണമെന്ന്​ നിയമമുണ്ട്​. എന്നാൽ, ഈ കേസിൽ ഇവരുടെ വസ്തുവകകൾ കണ്ടെത്താൻ സർക്കാർ അതോറിറ്റിയെ നിയോഗിച്ചിട്ടില്ല. ഇത് രാഷ്​ട്രീയ ഇടപെടലി​ൻെറ ഭാഗമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കർണാടകയിൽ കേസുകൾ രജിസ്​റ്റർ ചെയ്യുന്നില്ലെന്ന് കോന്നി: പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കർണാടകയിൽ കേസുകൾ രജിസ്​റ്റർ ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് നിക്ഷേപകർ. കർണാടകയിലെ 12 ശാഖ വഴി കേരളത്തിലേതിന്​ സമാനമായ തട്ടിപ്പാണ് പോപുലർ ഉടമകൾ നടത്തിയിട്ടുള്ളത്. യശ്വന്ത്പുര, നാരായണപുര, കെ.ആർ പുര, ബന സ്വാഡി, ജീവൻ ഭീമാനഗർ പൊലീസ് സ്​റ്റേഷനുകളിൽ മാത്രമാണ് നിലവിൽ കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുള്ളത്. വർഷങ്ങളായി കർണാടകയിൽ സർക്കാർ-അർധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കിയ മലയാളികളുടെ കോടികളാണ് പോപുലർ ഫിനാൻസ് ഉടമകൾ തട്ടിയെടുത്തത്. പൊലീസ് അന്വേഷണസംഘം കർണാടകയിൽ എത്തി ഉടമ റോയി ഡാനിയേലുമായി തെളിവെടുപ്പ് നടത്തിയപ്പോൾ നിരവധി വാഹനങ്ങൾ കണ്ടെത്തി കേരളത്തിൽ എത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.