മണര്‍കാട് പള്ളിയും യാക്കോബായ സഭ ക്ക്​ നഷ്​ടമാകുന്നു; ഓർത്തഡോക്​സ്​ സഭക്ക്​ കൈമാറാൻ ഉത്തരവ്​

കോട്ടയം: യാക്കോബായ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മണര്‍കാട് സൻെറ്​ മേരീസ് പള്ളി ഓർത്തഡോക്​സ്​ സഭക്ക്​ കൈമാറണമെന്ന്​ കോടതി ഉത്തരവ്​. 1934ലെ ഭരണഘടനപ്രകാരം പള്ളിയുടെ ഭരണം നടത്തണമെന്നും​ കോട്ടയം സബ് കോടതി ഉത്തരവിട്ടു. പള്ളിയുടെ അവകാശം ഓർത്തഡോക്​സ്​ സഭക്കാണ്​. 1934ലെ ഭരണഘടനയനുസരിച്ച്​ പൊതുയോഗം വിളിച്ചുചേർത്ത്​ നിയമാനുസൃതം തെരഞ്ഞെടുപ്പ്​ നടത്തി പള്ളിയുടെ ഭരണചുമതല പുതിയ ഭരണസമിതിക്ക്​ കൈമാറണം. കണക്കും രേഖകളും ഇവർക്കും പള്ളിയുടെ താക്കോൽ ഓർത്തഡോക്​സ്​ സഭ നിയോഗിക്കുന്ന വികാരിക്കും​ കൈമാറണമെന്ന്​ ഉത്തരവിൽ പറയുന്നു. പുതുതായി തെരഞ്ഞെടുക്ക​പ്പെടുന്ന ഭരണസമിതിയുടെ​ പ്രവർത്തനങ്ങൾക്ക്​ തടസ്സം സൃഷ്​ടിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്​. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്ന്​ യാക്കോബായ സഭ അറിയിച്ചു. 2019 ജനുവരി 13ന്​ ഓർത്തഡോക്​സ്​ വിഭാഗത്തിൽനിന്നുള്ള ഫാ. ​ൈ​ലജു മർക്കോസാണ്​ പള്ളിയുടെ ഉടമസ്ഥത അവകാശപ്പെട്ട്​ സബ്​ കോടതിയെ സമീപിച്ചത്​. ഓർത്ത​േഡാക്​സ്​ വൈദികർക്ക്​ ആരാധന നടത്താൻ അനുവാദം നൽകണമെന്നും ഹരജിയിൽ ആവശ്യ​െപ്പട്ടിരു​ന്നു. സുപ്രീംകോടതി വിധി അടക്കം ഓർത്തഡോക്​സ്​ സഭ ചൂണ്ടിക്കാട്ടിയപ്പോൾ സ്വതന്ത്ര പള്ളിയാണെന്ന വാദമാണ് യാക്കോബായ വിഭാഗം ഉയർത്തിയത്​. സ്വന്തം ഭരണഘടനയനുസരിച്ചാണ്​ പള്ളിയു​െട പ്രവർത്തനമെന്നും ഇവർ വാദിച്ചു. എന്നാൽ, കോടതി ഈ വാദങ്ങൾ​ തള്ളി. 1958 മുതൽ 1975 വരെ മണർകാട്​ പള്ളി ​​സഭയുടെ കീഴിലായിരു​െന്നന്നും തങ്ങളുടെ മെത്രാപ്പോലീത്തക്കായിരുന്നു ഭരണചുമതലയെന്നും ഓർത്തഡോക്​സ്​ സഭ ചൂണ്ടിക്കാട്ടി. ഇതിനൊടുവിലായിരുന്നു മണർകാട്​ പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്​സ്​ സഭക്കാണെന്ന നിർണായക വിധി. യാക്കോബായ വിഭാഗത്തിന് ഏറെ വൈകാരികബന്ധമുള്ള മണർകാട്​ പള്ളി മരിയന്‍ തീര്‍ഥാടനകേന്ദ്രമെന്ന നിലയിലും പ്രശസ്​തമാണ്​. കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന്​ യാക്കോബായ സഭ വൈദിക ട്രസ്​റ്റി സ്ലീബ വട്ടവേലില്‍ പറഞ്ഞു. യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മൊത്തം ഇടവകാംഗങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ്​ ഓർത്തഡോക്​സ്​ സഭക്കൊപ്പം ഉള്ളത്​. മാര്‍ത്തോമ സഭക്ക്​ കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് ഇത്​. എന്നാല്‍, ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് സഭക്കുതന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലും അല്ലാത്ത ഓര്‍ത്തഡോക്‌സുകാര്‍ പള്ളിക്ക് അവകാശം പറയുന്നത്​ നീതിയും ധര്‍മവുമല്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളി ഏറ്റെടുത്ത്​ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടില്ലാത്തതിനാൽ തൽ​ക്കാലം ഇടപെടേണ്ടതില്ലെന്നാണ്​ ജില്ല ഭരണകൂടത്തി​ൻെറ തീരുമാനം.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.