ഓൺലൈൻ ടാപ്പിങ് പരിശീലനം

കോട്ടയം: നൂതന ടാപ്പിങ് രീതികൾ, റെയിൻ ഗാർഡിങ് എന്നിവയിൽ റബർ ബോർഡ് 22ന് രാവിലെ 10.30 മുതൽ ഉച്ചക്ക്​ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തും. ഇടവേള കൂടിയ ടാപ്പിങ് രീതികൾ, നിയന്ത്രിത കമിഴ്ത്തിവെട്ട്, റെയിൻ ഗാർഡിങ് എന്നിവയാണ് പരിശീലന വിഷയങ്ങൾ. ജി.എസ്​.ടി രജിസ്​േട്രഷൻ ഇല്ലാത്ത കേരളീയർക്ക് പരിശീലനഫീസ്​ 119 രൂപ (18 ശതമാനം ജി.എസ്​.ടിയും ഒരു ശതമാനം ഫ്ലഡ് സെസും ഉൾപ്പെടെ) ആണ്. ജി.എസ്​.ടി രജിസ്​േട്രഷനുള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 118 രൂപ ആയിരിക്കും ഫീസ്​. ഡയറക്ടർ (​െട്രയിനിങ്), റബർ ബോർഡ് പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എസ്​ കോഡ്: CBIN0284150) കോട്ടയ​െത്ത റബർ ബോർഡ് ബ്രാഞ്ചിലെ 1450300184 അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ്​ നേരിട്ട് അടക്കാം. 21ന് വൈകീട്ട് മൂന്നുവരെ രജിസ്​റ്റർ ചെയ്യാം. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0481 2353127 നമ്പറിലും 7994650941 വാട്സ്​ആപ് നമ്പറിലും ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.