വൈദ്യുതി കാന്തിക തരംഗങ്ങളെ തടയാൻ പോളിമർ സംയുക്ത പദാർഥം വികസിപ്പിച്ച് എം.ജി

* കേന്ദ്ര സർക്കാറി​ൻെറ പേറ്റൻറ്​ * മൊബൈൽ-ഇലക്‌ട്രോണിക് വ്യവസായത്തിൽ വലിയ മാറ്റത്തിന് വഴിതെളിക്കും കോട്ടയം: മൊബൈൽ ഫോൺ അടക്കം ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുതി കാന്തിക (ഇലക്‌ട്രോ മാഗ്​നറ്റിക്) തരംഗങ്ങളെ തടയാൻ എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ്​​ ഇൻറർ യൂനിവേഴ്‌സിറ്റി സൻെറർ ഫോർ നാനോ സയൻസ് ആൻഡ്​​ നാനോ ടെക്‌നോളജി വികസിപ്പിച്ച പോളിമർ സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പദാർഥത്തിന് കേന്ദ്രസർക്കാറി​ൻെറ പേറ്റൻറ്​. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കൽ, ഡോ. മുഹമ്മദ് ആരിഫ് എന്നിവരുടെ ഗവേഷണത്തിൽ വികസിപ്പിച്ചെടുത്ത പദാർഥത്തിനാണ് പേറ്റൻറ് നേടാനാ‍യത്. കട്ടിയും ഭാരവും കുറഞ്ഞ പദാർഥത്തി​ൻെറ കണ്ടുപിടിത്തം മൊബൈൽ ഫോൺ വ്യവസായത്തിലും ഇലക്‌ട്രോണിക് അനുബന്ധ വ്യവസായത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. മൊബൈൽ ഫോണിലടക്കം നിലവിൽ ലോഹ പദാർഥങ്ങളാണ് വൈദ്യുതി കാന്തിക തരംഗങ്ങൾ തടയാൻ കവചമായി ഉപയോഗിക്കുന്നത്. ഇതിനേക്കാൾ ഭാരവും കട്ടിയും കുറഞ്ഞ നോവൽ കാർബൺ നാനോട്യൂബ് അധിഷ്ഠിത പോളിമർ മിശ്രിത പദാർഥമാണ് വികസിപ്പിച്ചെടുത്തത്. മൊബൈൽ ഫോണിലെയും മറ്റ് ആശയ വിനിമയ സംവിധാനങ്ങളിലെയും വൈദ്യുതി കാന്തിക ഇടപെടൽ സംരക്ഷിക്കാൻ ഇത് ഉപയോഗപ്രദമാകും. കേന്ദ്ര ഇലക്‌ട്രോണിക് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയത്. പ്രകൃതിദത്തമായ പദാർഥങ്ങൾ ഉപയോഗിച്ച് ഉപയോഗപ്രദമായ പദാർഥങ്ങൾ നിർമിക്കുന്ന നിരവധി ഗവേഷണ പ്രവർത്തനങ്ങൾ ഇൻറർനാഷനൽ ആൻഡ്​​ ഇൻറർയൂനിവേഴ്‌സിറ്റി സൻെറർ ഫോർ നാനോ സയൻസ് ആൻഡ്​​ നാനോ ടെക്‌നോളജിയിൽ പുരോഗമിക്കുകയാണ്. 2015 മാർച്ചിലാണ് പേറ്റൻറിനായി സർവകലാശാല കേന്ദ്ര പേറ്റൻറ്​ ഓഫിസിന് അപേക്ഷ നൽകിയത്. KTG-Prof. Sabu Thomas പ്രഫ. സാബു തോമസ് KTG-Prof. Nandakumar Kalarikkal പ്രഫ. നന്ദകുമാർ കളരിക്കൽ KTG-Dr. Mohammed Arif ഡോ. മുഹമ്മദ് ആരിഫ് KTG-electron micrscope image Polymer പുതുതായി വികസിപ്പിച്ച പോളിമർ സംയുക്ത പദാർഥത്തി​ൻെറ മൈക്രോസ്‌കോപ്പ് ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.