ആംബുലൻസിലെ ബലാത്സംഗം: ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും

പന്തളം: കോവിഡ്​ ബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജി.പി.എസ്​ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു. കേസിൽ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ്​ അന്വേഷണസംഘത്തി​ൻെറ തീരുമാനം. പെൺകുട്ടിക്ക്​ കൂടുതൽ കൗൺസലിങ്​​ നൽകുന്നതിന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. ആറന്മുള നാൽക്കാലിക്കലിൽ 15 മിനിറ്റ്​​ ആംബുലൻസ്​ നിർത്തിയിട്ടതായി ജി.പി.എസ് പരിശോധനയിൽ വ്യക്തമായി. വാഹനത്തി​ൻെറ റൂട്ട്​ മാപ്പും ജി.പി.എസ്​ വഴി ലഭ്യമായി. അടൂരിൽനിന്ന്​ കോവിഡ്​ ബാധിതയായ പെൺകുട്ടിയെയും ബന്ധുവായ വീട്ടമ്മയെയുംകൊണ്ട്​ ആംബുലൻസ്​ പന്തളംവഴിയാണ്​ ആറന്മുളക്ക്​ പോയതെന്നും വ്യക്തമായി. എന്നിട്ടും പെൺകുട്ടിയെ അവിടെ ഇറക്കാതെ കോഴഞ്ചേരിയിലേക്ക്​ പോവുകയായിരുന്നു. പ്രതി നടത്തിയത്​ ആസൂത്രിത നീക്കമാണെന്നതിന്​ ഇത്​ പ്രധാന തെളിവാണ്​. ആംബുലൻസിലുണ്ടായിരുന്ന വീട്ടമ്മയെയും പെൺകുട്ടിയെയും ഒരേ വീട്ടിൽനിന്നാണ്​ ആംബുലൻസിൽ കയറ്റിയത്​. വീട്ടമ്മയെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിൽ ഇറക്കിയശേഷം ആംബുലൻസ്​ പന്തളത്തേക്ക്​ മടങ്ങിപ്പോകുകയായിരുന്നു. പോകുന്ന വഴി​ ആറന്മുളയിൽ ആളൊഴിഞ്ഞ ഭാഗത്ത്​ പുരയിടത്തിലേക്ക്​ ആംബുലൻസ്​ കയറ്റി നിർത്തിയിട്ടതായാണ്​ ജി.പി.എസ്​ പരിശോധനയിൽ വ്യക്തമായത്​. പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ്​ നടത്താനാണ്​ അന്വേഷണസംഘത്തി​ൻെറ തീരുമാനം. കേസിൽ പട്ടികജാതി പീഡന നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തിയതിനാൽ അന്വേഷണം അടൂർ ഡിവൈ.എസ്​.പിക്ക്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.