ഹഷീഷ് ഒായിലുമായി യുവതിയടക്കം ഏഴംഗസംഘം അറസ്​റ്റിൽ

പീരുമേട്: ഹഷീഷ്​ ഒായിലുമായി ഏഴംഗസംഘത്തെ വാഗമൺ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഞായറാഴ്​ച വൈകീട്ട്​ അഞ്ചോടെ വാഹനപരിശോധനക്കിടെയാണ്​ പിടിയിലായത്​. ഒമ്പത്​ മി.ഗ്രാം ഹഷീഷാണ്​ സംഘത്തിൽനിന്ന്​ പിടിച്ചെടുത്തത്​. കോഴിക്കോട് തറപ്പോയില്‍ സ്വദേശിനി (20), പൂഞ്ഞാര്‍ മറ്റക്കാട് മുളയ്ക്കല്‍പറമ്പില്‍ അജ്മല്‍ഷാ (28), തിരുവനന്തപുരം കുടപ്പനമൂട് സലജഭവനില്‍ സിദ്ധു (26), ഇടുക്കി അട്ടപ്പള്ളം പാറയില്‍ നവീന്‍ (27), കോഴിക്കോട് ബാലുശ്ശേരി പുത്തൂര്‍വട്ടം തയ്യില്‍ അഖില്‍രാജ് (27), ആലുവ മില്ലുംപടി പി.കെ ഹൗസില്‍ മുഹമ്മദ് ഷിയാസ് (30), തമിഴ്‌നാട് അഴീക്കല്‍ അറുതഗുണവിളൈ സ്വദേശി രഞ്​ജിത്ത് (27) എന്നിവരാണ് അറസ്​റ്റിലായത്. മറ്റക്കാട് സ്വദേശി അജ്മൽഷാ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും ഇപ്പോള്‍ ജാമ്യത്തിലാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ സോജന്‍, എ.എസ്.ഐ അബീഷ്, എസ്.എച്ച്.ഒ ജയസനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.