​േപാപ്പുലർ ഫിനാൻസ്​ നിക്ഷേപ തട്ടിപ്പ്​: ഉടമകൾക്കായി ഉൗർജിത ​അന്വേഷണം

പത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ഉടമകളുടെ പെൺമക്കൾ രാജ്യംവിടാനുള്ള ​ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായതിന്​ പിന്നാലെ കമ്പനി ഉടമകളായ മാതാപിതാക്കൾക്കുവേണ്ടി പൊലീസ്​ അന്വേഷണം ഉൗർജിതമാക്കി. ഉടമകളായ റോയി ഡാനിയൽ, ഭാര്യ പ്രഭ, മക്കൾ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബസമേതം രാജ്യംവിടാൻ ശ്രമിക്കുന്നതായി പൊലീസിന്​ വിവരം ലഭിച്ചതിനെത്തുടർന്നാണ്​ ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചത്​. ഇതിനിടെ, ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ഇവരുടെ പെൺമക്കളും സ്ഥാപനത്തി​ൻെറ സി.ഇ.ഒയുമായ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവരെ അടുത്തദിവസം നാട്ടിലെത്തിക്കും. ആസ്ട്രേലിയയി​െല ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവി​ൻെറയും പദ്ധതി. പോപ്പുലർ ഫിനാൻസിൻെറ കോന്നി വകയാറിലെ ആസ്ഥാന ഒാഫിസിൽ വെള്ളിയാഴ്ച പൊലീസ് പരി​ശോധന നടത്തി. നിക്ഷേപവും പണംമാറ്റലുമായി ബന്ധപ്പെട്ട്​ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്​. വിവരം അറിഞ്ഞ് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് നിക്ഷേപകരെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹം ഇരിക്കാൻ തുടങ്ങിയ നിക്ഷേപകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകി. കോടതി ​െസപ്​റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.