ഇടുക്കി രൂപത ബിഷപ്പിനും അഞ്ച് വൈദികർക്കും കോവിഡ്

ചെറുതോണി: ഇടുക്കി രൂപത ബിഷപ്പിനും അഞ്ച് സഹ വൈദികർക്കും ബിഷപ്ഹൗസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയാണ് രോഗബാധ. രാജകുമാരി മുരിക്കുംതൊട്ടിയിലെ വിവാഹത്തിൽ പങ്കെടുത്ത ചിലർക്ക്​ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് ബിഷപ്ഹൗസിലുള്ളവർക്ക്​ കോവിഡ് പകർന്നതെന്നാണ്​ കരുതുന്നത്​. ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലടക്കമുള്ള വൈദികരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രൂപതയിലെ ഓഫിസ് ജോലികൾ ​​​വെള്ളിയാഴ്​ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.