ശബരിമല ​നട ഇന്ന്​ തുറക്കും

പത്തനംതിട്ട: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രം ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. 30ന് ഉത്രാടപൂജ, 31ന് തിരുവോണനാൾ പൂജ, സെപ്റ്റംബർ ഒന്നിന് അവിട്ടം, സെപ്റ്റംബർ രണ്ടിന് ചതയം പൂജകൾ നടക്കും. രണ്ടിന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടക്കും. കന്നിമാസ പൂജകൾക്ക്​ സെപ്റ്റംബർ 16ന് നട തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.