കോവിഡ്​ വാർഡിലേക്ക്​ സഹായവുമായി പത്തനംതിട്ട എമിറേറ്റ്‌സ് പ്രവര്‍ത്തകര്‍

പത്തനംതിട്ട: ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ ഡിസ്ട്രിക്റ്റ്​ 318 ബിയുടെ ഭാഗമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട എമിറേറ്റ്‌സ് പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് നല്‍കുന്ന സഹായങ്ങളുടെ വിതരണം വ്യാഴാഴ്​ച നടക്കും. ജനറല്‍ ആശുപത്രി സൂപ്രണ്ടി​ൻെറ അഭ്യര്‍ഥനപ്രകാരം 50 കിടക്ക, കിടക്കവിരി, തലയണ, തലയണ കവര്‍, ചൂടുവെള്ളം ലഭിക്കാനുള്ള ഡിസ്‌പെന്‍സര്‍, ടി.വി തുടങ്ങിയവയാണ് നല്‍കുന്നത്. വൈകുന്നേരം നാലിനു ആ​േൻറാ ആൻറണി എം.പി, ലയണ്‍സ് ഡിസ്ട്രിക്റ്റ്​ ഗവര്‍ണര്‍ ഡോ. സി.പി. ജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്​ ‌വിതരണം. 2.5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. പരിസ്ഥിതി സംരക്ഷണം, അർബുദ ബാധിത നിര്‍ധന കുട്ടികള്‍ക്ക്​ ധനസഹായം, ഭക്ഷണം, ഡയലാസിസ് കിറ്റ്​ വിതരണം, ഇന്‍സുലിന്‍ മെഡികാര്‍ഡ്, സൗജന്യ ഇന്‍സുലിന്‍ വിതരണം തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന്​ രക്ഷാധികാരി കെ.എസ്. മോഹനന്‍പിള്ള, ഭാരവാഹികളായ മാത്യു ജോണ്‍, ജുബിന്‍ ജോസ് വര്‍ഗീസ്, സിബിന്‍ മാത്യു തോമസ് എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സി. ഹരികുമാര്‍ അനുസ്മരണം പത്തനംതിട്ട: പ്രസ്‌ക്ലബ് മുന്‍ പ്രസിഡൻറും മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടൻറുമായിരുന്ന സി. ഹരികുമാറി​ൻെറ എട്ടാമത് അനുസ്മരണം പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. പ്രസിഡൻറ്​ ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യന്‍, എബ്രഹാം തടിയൂര്‍, സജിത്​ പരമേശ്വരന്‍, പ്രവീണ്‍ കൃഷ്ണന്‍, അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.