ഭർത്താവ് പിടിയിൽ ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജക്ക് (36) നേരെ ഭർത്താവിൻെറ ആസിഡാക്രമണം. തലയിലും പുറത്തും ആസിഡ് വീണ് പരിക്കേറ്റ ശ്രീജയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പൂമാംകണ്ടം പൊട്ടനാംകുന്നേൽ അനിലിനെ (40) മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ കുറെക്കാലമായി അകൽച്ചയിലായിരുന്നു. ചൊവ്വാഴ്ച വാത്തിക്കുടിയിൽ പഞ്ചായത്ത് കമ്മിറ്റിക്കുപോയ ശ്രീജയോട് കമ്മിറ്റി കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തണമെന്ന് അനിൽ നിർദേശിച്ചിരുന്നു. എത്താൻ വൈകിയതിനെച്ചൊല്ലി പിന്നീട് വഴക്കുണ്ടായി. ഇതിനിടെ ക്ഷുഭിതനായ ഇയാൾ ആസിഡൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ടിക്കറ്റിൽ ഇടതു മുന്നണിയോടൊപ്പം ചേർന്ന് മത്സരിച്ച് ജയിച്ചാണ് ശ്രീജ വൈസ് പ്രസിഡൻറായത്. തടിയമ്പാട് മഞ്ഞപ്പാറ സ്വദേശിനിയാണ്. അനിലിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.