Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാത്തിക്കുടി...

വാത്തിക്കുടി പഞ്ചായത്ത്​ വൈസ് പ്രസിഡൻറിന്​ നേരെ ആസിഡാക്രമണം

text_fields
bookmark_border
ഭർത്താവ്​ പിടിയിൽ ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശ്രീജക്ക്​ (36) നേരെ ഭർത്താവി​ൻെറ ആസിഡാക്രമണം. തലയിലും പുറത്തും ആസിഡ് വീണ്​ പരിക്കേറ്റ ശ്രീജയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പൂമാംകണ്ടം പൊട്ടനാംകുന്നേൽ അനിലിനെ (40) മുരിക്കാശ്ശേരി പൊലീസ് കസ്​റ്റഡിയിലെടുത്തു. ഇവർ തമ്മിൽ കുറെക്കാലമായി അകൽച്ചയിലായിരുന്നു. ചൊവ്വാഴ്​ച വാത്തിക്കുടിയിൽ പഞ്ചായത്ത്​ കമ്മിറ്റിക്കുപോയ ശ്രീജയോട് കമ്മിറ്റി കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തണമെന്ന് അനിൽ നിർദേശിച്ചിരുന്നു. എത്താൻ വൈകിയതിനെച്ചൊല്ലി പിന്നീട്​ വഴക്കുണ്ടായി. ഇതിനിടെ ക്ഷുഭിതനായ ഇയാൾ ആസിഡൊഴിക്കുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ടിക്കറ്റിൽ ഇടതു മുന്നണിയോടൊപ്പം ചേർന്ന്​ മത്സരിച്ച്​ ജയിച്ചാണ്​ ശ്രീജ​ വൈസ് പ്രസിഡൻറായത്.​ തടിയമ്പാട് മഞ്ഞപ്പാറ സ്വദേശിനിയാണ്. അനിലിനെ ബുധനാഴ്​ച കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story