മത്തായിയുടെ മരണം: അന്വേഷണം വേഗത്തിലാക്കണം -സി.പി.​െഎ

പത്തനംതിട്ട: ഫോറസ്​റ്റ്​ ഉദ്യോഗസ്ഥരുടെ കസ്​റ്റഡിയിലിരിക്കെ കുടപ്പനയിൽ മരിച്ച മത്തായിയുടെ മരണം സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളും പൊതുജനങ്ങളും ആക്​ഷൻ കൗൺസിലും ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് ഉന്നയിക്കുന്നത്. സംഭവം ഉണ്ടായതി​ൻെറ അടുത്ത ദിവസങ്ങളില്‍തന്നെ വനം വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സി.പി.ഐ നേതാക്കൾ മത്തായിയുടെ വീട് സന്ദർശിച്ചപ്പോള്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ​െപടുത്തുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തു. പൊലീസും വനം വകുപ്പും അന്വേഷണം വേഗത്തിലാക്കി സംശയദൂരീകരണം നടത്തണം. ഗൃഹനാഥന്‍ നഷ്​ടപ്പെട്ട കുടുംബത്തിന് നീതി ലഭിക്കാൻ എല്ലാ പിന്തുണയും പാർട്ടി നല്‍കും. ചില രാഷ്​ട്രീയ പാർട്ടികള്‍ മുതലെടുപ്പുകള്‍ നടത്താൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ജയൻ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.