പെട്ടിമുടി ദുരന്തം: നഷ്​ടമായത്​ ഇടമലക്കുടി ആദിവാസികളുടെ അഭയകേന്ദ്രം

മൂന്നാര്‍: രാജമലയിലെ മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ടിമുടി പ്രദേശം മണ്ണിനടിയിലായപ്പോള്‍ ഇല്ലാതായത് ഇടമലക്കുടി ആദിവാസികളുടെ അഭയകേന്ദ്രം കൂടി. ഇടമലക്കുടിയില്‍നിന്ന്​ മൂന്നാറിലേക്കും തിരികെ വീടുകളിലേക്കും മടങ്ങുമ്പോൾ ആദിവാസികള്‍ക്ക് ആശ്രയമായിരുന്ന പ്രദേശമാണ് പെട്ടിമുടി. ഇവിടെ നിന്നാണ്​ ഇടമലക്കുടി​യിലേക്ക്​ നടത്തം തുടങ്ങുന്നത്​. രാത്രി വൈകിയാലോ കാലാവസ്ഥ പ്രതികൂലമായാലോ ആദിവാസികള്‍ ഇവിടെ കാൻറീന്‍ കെട്ടിടത്തില്‍ തങ്ങുന്നത് പതിവായിരുന്നു. രാവിലെ വീടുകളില്‍നിന്ന് പുറപ്പെട്ട് നീണ്ടനേരത്തെ കാനനയാത്രക്കുശേഷം മലയിറങ്ങുമ്പോള്‍ ദാഹവും വിശപ്പും ശമിപ്പിക്കാന്‍ ആകെയുണ്ടായിരുന്നത് ഇപ്പോൾ തകർന്നടിഞ്ഞ കാൻറീന്‍ മാത്രമായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന വേളകളിലും ഇവിടെ തങ്ങിയ ശേഷം പുലര്‍ച്ചയോടെ യാത്ര തുടരുന്നതും പതിവായിരുന്നു. പലപ്പോഴും കാൻറീൻ കെട്ടിടത്തി​ൻെറയും ലേബര്‍ ക്ലബ് കെട്ടിടത്തി​ൻെറയും സമീപത്തും തിണ്ണയിലുമാണ് ഇവര്‍ അഭയം തേടിയിരുന്നത്. ഇടമലക്കുടിയില്‍നിന്ന്​ വരുന്ന ആദിവാസികള്‍ക്ക് പെട്ടിമുടിയുമായി കാലങ്ങളായി ബന്ധമുണ്ട്​. സംഭവം നടന്ന ദിവസം ഇടമലക്കുടിയിലും ശക്തമായ മഴയുണ്ടായിരുന്നു. അന്നു രാത്രി ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും മരം കടപുഴകുകയും ചെയ്തു. റോഡിലെ പല ഭാഗത്തും മണ്ണിടിച്ചിലും കൂടി ഉണ്ടായതോടെ ദുരന്തമുണ്ടായതി​ൻെറ രണ്ടാം ദിവസമാണ് ഇടമലക്കുടിയില്‍നിന്ന്​ ആദിവാസികള്‍ പെട്ടിമുടിയിലെത്തിയത്. ഇടമലക്കുടിയിലേക്ക്​ പ്രമുഖരെത്തുമ്പോള്‍ ചൂട്​ പരിപ്പുവടയും ചായയും ലഭിച്ചിരുന്നതും പെട്ടിമുടിയിലെ കാൻറീനിൽ നിന്നായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.