രവിശങ്കര്‍ ശര്‍മക്ക്​ റാങ്ക് ഐ.എഫ്.എസ് പരിശീലനത്തിനിടെ ​

കോട്ടയം: തിരുനക്കര സ്വദേശിയായ എന്‍. രവിശങ്കര്‍ ശര്‍മക്ക്​ സിവിൽ സർവിസ്​ പരീക്ഷയിൽ 265 ാം റാങ്ക്​ ലഭിച്ചത്​ ഐ.എഫ്.എസ് പരിശീലനത്തിനിടെ. 2018ലെ പരീക്ഷയില്‍ ഐ.എഫ്.എസ് ലഭിച്ച്​ ഡെറാഡൂണില്‍ പരിശീലനത്തിലാണ്​ രവിശങ്കര്‍. കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. കോഴിക്കോട് എ ന്‍.ഐ.ടിയില്‍നിന്ന്​ ഇലക്‌ട്രോണിക്‌സ് ആൻഡ്​ ടെലികമ്യൂണിക്കേഷനില്‍ എന്‍ജീനിയറിങ് ബിരുദം നേടിയശേഷം രണ്ടുവര്‍ഷം ബംഗളൂരു സാപ്പില്‍ ജോലി ചെയ്തു. തുടര്‍ന്ന്​ ജോലി രാജി​െവച്ച് തിരുവനന്തപുരത്തെത്തി പൂര്‍ണമായി സിവില്‍ സര്‍വിസിനായി പരിശ്രമിക്കുകയായിരുന്നു. എസ്.ബി.ഐ റിട്ട. മാനേജർ എസ്. നീലകണ്ഠശര്‍മയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായിരുന്ന എം.എസ്. മൈഥിലിയുടെയും മകനാണ്. സഹോദരി ദീപ ചെന്നൈ ഐ.ഐ.ടിയില്‍ റിസര്‍ച് ഫെലോയാണ്. റാങ്ക് വിവരം അറിഞ്ഞയുടന്‍ രവിശങ്കര്‍ മാതാപിതാക്കളെ വിളിച്ച്​ സന്തോഷം പങ്കു​െവച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.