മെറിൻ ജോയിയുടെ സംസ്കാരം ഇന്ന്

ഏകമകൾക്കും മാതാപിതാക്കൾക്കും ഓൺലൈനിലൂടെ അന്ത്യദർശനം കോട്ടയം: യു.എസിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകരും സുഹൃത്തുക്കളും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണ്​ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്. അമേരിക്കന്‍ സമയം ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെയാണ്​ (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 11.30 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30) മെറി​ൻെറ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയത്. ഫാ. ബിന്‍സ് ചേർത്തലില്‍, ഫാ. ജോൺസ് ടി. തച്ചാറ എന്നിവർ പ്രാർഥന ചടങ്ങിന് നേതൃത്വം നല്‍കി. ബ്രോവാഡ് കൗണ്ടി ക്ലാർക്ക് ഓഫ് ദ കോർട്ട് ബ്രെണ്ട ഫോർമാൻ, കൗണ്ടി ജഡ്ജ് ഇയാൻ റിച്ചാർഡ്സ് തുടങ്ങിയവർ അന്ത്യാഞ്ജലിയിൽ പങ്കെടുത്തു. ക്‌നാനായ വോയ്​സ് ടി.വി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു. ബുധനാഴ്ച മൃതദേഹം യു.എസിലുള്ള ടാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്കുവേണ്ടി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനത്തിന് വെക്കും. 11 മുതല്‍ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. സംസ്കാരം ഉച്ചക്ക് ര​േണ്ടാടെ ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യും. വൈകീട്ട്​ അഞ്ചിന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനയും നടക്കും. യു.എസിലെ ചടങ്ങുകള്‍ മെറി​ൻെറ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറക്കും സഹോദരി മീരക്കും മെറി​ൻെറ സംസ്കാരച്ചടങ്ങുകൾ ഓണ്‍ലൈന്‍ വഴി മാത്രമാണ്​ കാണാന്‍ സാധിക്കുക. ജൂലൈ 28നാണ്​ മെറിന്‍ ജോയ്​ (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍-34) അറസ്​റ്റിലായി. ​േഫ്ലാറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവാഡ് ഹെൽത്ത് ഹോസ്പിറ്റൽ നഴ്‌സായ മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് കാത്തുനിന്ന നെവിന്‍ കുത്തിവീഴ്ത്തിയത്. നിലത്തുവീണ മെറി​ൻെറ ശരീരത്തിലൂടെ നെവിന്‍ കാര്‍ കയറ്റുകയും ചെയ്തശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് ഹോട്ടലില്‍വെച്ച് അറസ്​റ്റിലായ നെവിൻ ജയിലിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.