വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നീട്ടണം -സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പുതിയ അധ്യയന വർഷത്തേക്കായി 28, 29 തീയതികളില്‍ ആരംഭിക്കുന്ന ഒന്നാംവര്‍ഷ ഡിഗ്രി, ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പ്രവേശനങ്ങൾ നീട്ടിവെക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ക്കൂടി അപേക്ഷിക്കാനുള്ള സൗകര്യമോ അറിവോ ഇല്ലെന്ന കാര്യം ഓര്‍ക്കണം. പാവപ്പെട്ട രക്ഷാകര്‍ത്താക്കളും കുട്ടികളും ഇതിനുള്ള മാര്‍ഗം തേടിപ്പോകേണ്ടിവരുന്നതോടെ കൂട്ടംകൂടി രോഗവ്യാപനത്തോത് വർധിക്കും. കഴിഞ്ഞ പ്രവേശന പരീക്ഷയുടെ അനുഭവം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനം വീട്ടിലിരുന്നാല്‍ മതി, ആരും പുറത്തിറങ്ങരുത് തുടങ്ങിയ കര്‍ശന നിർദേശങ്ങള്‍ ഉള്ളപ്പോഴും പരീക്ഷകള്‍, കൂടിക്കാഴ്ചകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ നിര്‍ബാധം തുടരുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്നും ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ അധ്യയനവര്‍ഷത്തെ സിലബസില്‍ മാറ്റം വരുത്തുന്നത്​ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടതാ​െണന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.