വെൽഫെയർ പാർട്ടി പ്രക്ഷോഭം

കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫിസും കള്ളക്കടത്തുകാരും തമ്മിലുള്ള ബന്ധം പുറത്തായതി​ൻെറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്​ടറേറ്റിനു​ മുന്നിൽ പ്രക്ഷോഭ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്​ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗങ്ങളായ ജിനമിത്ര, പി.ജെ. ഷാനവാസ്, മണ്ഡലം വൈസ് പ്രസിഡൻറ്​ എ. ലത്തീഫ് എന്നിവർ സംസാരിച്ചു. പൊതുവാഹനങ്ങൾ ഡ്രൈവർ കാബിൻ വേർതിരിക്കണം കോട്ടയം: കോവിഡ് സുരക്ഷാ ക്രമീകരണ ഭാഗമായി ജില്ലയിലെ പൊതുയാത്ര വാഹനങ്ങളുടെ ഡ്രൈവർ കാബിൻ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. ജില്ലയിലെ ഓട്ടോകൾ, ടാക്സി കാറുകൾ, ബസുകൾ എന്നിവ നിർദേശം പാലിക്കണം. ഡ്രൈവർമാർ മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.