കിയോസ്ക് നിറഞ്ഞുകവിഞ്ഞു; മാലിന്യം റോഡിൽ

എരുമേലി: കിയോസ്കുകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യം റോഡിലെത്തിയിട്ടും നീക്കം ചെയ്യാൻ നടപടിയില്ലെന്ന് പരാതി. എരുമേലി - മുണ്ടക്കയം റോഡിൽ ചരളയിൽ മാലിന്യം വേർതിരിച്ചിടാൻ സ്ഥാപിച്ച കിയോസ്‌ക് നിറഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. ചാക്കുകളിലും കവറുകളിലുമാക്കി തള്ളിയിരിക്കുന്ന മാലിന്യം ഇപ്പോൾ റോഡിലുമെത്തിയിരിക്കുകയാണ്. ശബരിമല കാനനപാതയിൽ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകിയാണ് കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, കിയോസ്കുകളിൽ എത്തുന്ന മാലിന്യംപോലും നീക്കം ചെയ്യാത്ത അധികൃതർ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രപ്പോസ് ജങ്ഷനു സമീപത്തെ പാതയോരത്ത് അഴുകിയ മാലിന്യം തള്ളിയിരിക്കുന്നത് യാത്രക്കാരെയും സമീപവാസികളെയും ദുരിതത്തിലാക്കി. ഇരുട്ടി​ൻെറ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണമെന്നും എത്രയും വേഗം ഇവ നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. KTL erumeli malinniyam എരുമേലിയിൽ കിയോസ്കുകൾ നിറഞ്ഞ് മാലിന്യം റോഡിലായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.