​ൈപപ്പിൽ തൊടാതെ കൈകഴുകാം

പാലാ: അത്യാധുനിക കൈകഴുകൽ സംവിധാനം നിർമിച്ച് പ്രദീപും ഇടവകാംഗങ്ങൾക്ക് സമർപ്പിച്ച് പാലാ മുണ്ടാങ്കൽ പള്ളിയും മാതൃക സൃഷ്​ടിക്കുന്നു. മുണ്ടാങ്കൽ പള്ളിയിലേക്കെത്തുന്ന വിശ്വാസികളെല്ലാം ഒരേ ടാപ്പും സോപ്പും ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതോടെയാണ് ഇടവക വികാരി ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ നവീന ആശയവുമായി പ്രദീപിനെ സമീപിക്കുന്നത്. രാമപുരത്ത് ഡബ്ല്യു.ഡബ്ല്യു.ഐ. ഇന്നവേറ്റിവ് സൊലൂഷൻ എന്ന പേരിൽ ജനോപകാരപ്രദമായ നവീന ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനം നടത്തുകയാണ് പ്രദീപ്. ആശയം കേട്ടതോടെ രണ്ട് മാസം കൊണ്ട് രൂപകൽപന ചെയ്തതാണ് നവീനമായ കൈകഴുകൽ സംവിധാനം. പൈപ്പും, സോപ്പ് ലയനിയും വാഷ്‌ബേസിനും അടങ്ങിയതാണ് യൂനിറ്റ്. കൈകൊണ്ട് സ്പർശിക്കാതെ യൂനിറ്റിലുള്ള രണ്ട്​ പെഡലുകളിൽ ചവിട്ടുമ്പോൾ ഒന്നിൽനിന്ന് സോപ്പ് ലായനിയും മറ്റൊന്നിൽനിന്ന് വെള്ളവും ലഭിക്കും. ഷവർ രീതിയിലാണ് വെള്ളം വീഴുന്നത്. വെള്ളത്തി​ൻെറയും സോപ്പി​ൻെറയും ലഭ്യതയനുസരിച്ച് എത്ര പേർക്കും ഉപയോഗിക്കാം. സ്​റ്റീലിലും പൈപ്പിലുമാണ് യൂനിറ്റ് പൂർണമായും നിർമിച്ചിരിക്കുന്നത്. ഒരാൾക്ക് തന്നെ യഥേഷ്​ടം ഏങ്ങോട്ട് വേണമെങ്കിലും മാറ്റിവെക്കാവുന്ന ഭാരമേയുള്ളു. 14500 രൂപയാണ് യൂനിറ്റിന് വില. ഇത് കൂടുതൽ നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും പ്രദീപ് പറയുന്നു. കുടുംബശ്രീ ഹോം ഷോപ് പദ്ധതി കാഞ്ഞിരപ്പള്ളി: കുടുംബശ്രീ ഹോം ഷോപ് പദ്ധതിക്ക്​ 'ഭക്ഷ്യം' കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ തുടക്കമായി. എൻ. ജയരാജ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്​തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ മറിയാമ്മ ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ പി.എ. ഷമീർ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ റിജോ വാളാന്തര, ക്ഷേമകാര്യം സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സജിൻ വി,കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ ജോബി ജോൺ,ബ്ലോക്ക്‌ കോഓഡിനേറ്റർ അർജുൻ എന്നിവർ പങ്കെടുത്തു. അയൽക്കൂട്ടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ കിറ്റുകൾ ആക്കി വിപണനം നടത്തുന്നതാണ്​ പദ്ധതി. പഠനമുറി പദ്ധതി: അ​േപക്ഷ ക്ഷണിക്കുന്നു കോട്ടയം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതി പ്രകാരം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽനിന്നും മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പട്ടികജാതിവിഭാഗത്തിൽ ഉൾപ്പെടുന്ന എട്ട്​ മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ.12ാം ക്ലാസിൽ പഠിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി 24. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസനഓഫിസിൽനിന്നും ലഭ്യമാണ്. ഫോൺ : 8547630072.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.