ഓട്ടോ ഡ്രൈവറുടെ മരണം ഇടക്കുന്നം നിവാസികളെ ആശങ്കയിലാക്കി

കാഞ്ഞിരപ്പള്ളി: കോവിഡിനെ തുടർന്ന്​ പാറത്തോട്, ഇടക്കുന്നം, ചേലത്താന്‍ പറമ്പില്‍ (പീടികയില്‍) അബ്്ദുസ്സലാമിൻെറ (72) ​ മരണത്തില്‍ പകച്ചുനില്‍ക്കുകയാണ് വീട്ടുകാരും പരിസരവാസികളും. കഴിഞ്ഞ 29ന് പനിയെ തുടര്‍ന്നാണ് അബ്​ദുസ്സലാം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ പോയത്. തുടര്‍ന്നു മൂന്നുതവണ ആശുപത്രിയില്‍ പോവുകയും ഡോക്ടര്‍ നിർദേശപ്രകാരം ലബോറട്ടറി പരിശോധനകളും നടത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ​ ന്യുമോണിയ ബാധിച്ചിട്ടു​െണ്ടന്നും വിദഗ്ധ ചികിത്സ തേടണമെന്നും അറിയിച്ചു. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സതേടി. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ അടുത്തദിവസം തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക്​ മാറ്റുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഇവിടെ വൻെറിലേറ്ററി​ൻെറ സഹായത്തോടെയായിരുന്നു കഴിഞ്ഞത്. സ്രവപരിശോധന പൊസിറ്റിവാണെന്ന്​ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഇടക്കുന്നം മേഖലയില്‍ മുമ്പ് രോഗമുള്ളവരെയോ രോഗലക്ഷണമുള്ളവരെയോ കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തന്നെ ഓട്ടോ ഡ്രൈവറായ അബ്​ദുസ്സലാമി​ൻെറ രോഗ ഉറവിടം കണ്ടെത്താനായില്ല. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 48പേരെ കണ്ടെത്തി വീട്ടില്‍ ക്വാറൻറീനിലിരിക്കാന്‍ നിര്‍ദേശം നല്‍കി. ഇതില്‍ ഇദ്ദേഹവുമായി അടുത്തിടപഴകിയ ഇദ്ദേഹത്തി​ൻെറ മകളും മകനും ബന്ധുക്കളും ഉള്‍പ്പെടുന്നു. പഞ്ചായത്തിലെ ഒരുവാര്‍ഡ് പൂര്‍ണമായും മറ്റു രണ്ടുവാര്‍ഡുകള്‍ ഭാഗികമായും കണ്ടെയ്​ന്‍മൻെറ്​ സോണാക്കി അടച്ചുപൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.